പ്രധാന താള്‍  ആത്മീയം  മതം  ഹിന്ദു
അഭിപ്രായം,നിര്‍ദ്ദേശംസുഹൃത്തിന് അയക്കൂപേജ് പ്രിന്‍റ്ചെയ്യൂ
 
രാമായണപാരായണം-ഇരുപത്തെട്ടാം‌ദിവസം

താമസവാക്കുകള്‍ കേട്ടനേരം കാല-
നേമിയും രാവണന്‍‌തന്നോടു ചൊല്ലിനാന്‍:
“സാമവേദജ്ഞ! സര്‍വ്വജ്ഞ! ലങ്കേശ്വര!
സാമമാമെന്നുടെ വാക്കുകള്‍ കേള്‍ക്കേണമേ!
നിന്നെക്കുറിച്ചു മരിപ്പതിനിക്കാല&
മെന്നുള്ളിലേതും മടിയില്ല നിശ്ചയം.
മാരീചനെക്കണക്കേ മരിപ്പാന്‍ മന&
താരിലെനിക്കേതുമില്ലൊരു ചഞ്ചലം.
മക്കളും തമ്പിമാരും മരുമക്കളും
മക്കളുടെ നല്ല മക്കളും ഭൃത്യരും
ഒക്കെ മരിച്ചു നീ ജീവിച്ചിരുന്നിട്ടു
ദു:ഖമൊഴിഞ്ഞെന്തൊരു ഫലമുള്ളതും?
എന്തു രാജ്യംകൊണ്ടു പിന്നെയൊരു ഫല&
മെന്തു ഫലം തവ ജാനകിയെക്കൊണ്ടും?
ഹന്ത ജഡാത്മകമായ ദേഹം‌കൊണ്ടു-&
മെന്തു ഫലം തവ ചിന്തിച്ചുകാണ്‍‌കെടോ.
സീതയെ രാമനു കൊണ്ടക്കൊടുത്തു നീ
സോദരനായ്ക്കൊണ്ടു രാജ്യവും നല്‌കുക.
കാനനം‌തന്നില്‍ മുനിവേഷവും പൂണ്ടു
മാനസശുദ്ധിയോടും കൂടി നിത്യവും
പ്രത്യുഷസ്യുത്ഥായ ശുദ്ധതോയേ കുളി&
ച്ചത്യന്തഭക്തിയോടര്‍ക്കോദയം കണ്ടു
സന്ധ്യാനമസ്കാരവും ചെയ്തു ശീഘ്രമേ&
കാന്തേ സുഖാസനം പ്രാപിച്ചു തുഷ്ടനായ്&
സര്‍വ്വവിഷയസംഗങ്ങളും കൈവിട്ടു
സര്‍വ്വേന്ദ്രിയങ്ങളും പ്രത്യാഹരിച്ചുടന്‍
ആത്മനി കണ്ടുകണ്ടതാനമാത്മനാ
സാത്മോദയം കൊണ്ടു സര്‍വ്വലോകങ്ങളും
സ്ഥാവരജംഗമജാതികളായുള്ള
ദേവതിര്യങ്‌മനുഷ്യാദിജന്തുക്കളും
ദേഹബുദ്ധീന്ദ്രിയാദ്യങ്ങളും നിത്യനാം
ദേഹി സര്‍വ്വത്തിനുമാധാരമെന്നതും
ആബ്രഹ്മസ്തംബപര്യന്തമായെന്തോന്നു
താല്‍&പര്യമുള്‍ക്കൊന്റു കണ്ടതും കേട്ടതും
ഒക്കെ പ്രകൃതിയെന്നത്രെ ചൊല്ലപ്പെടും
സല്‍‌ഗുരുമായയെന്നും പറഞ്ഞീടുന്നു
ഇക്കണ്ട ലോകവൃക്ഷത്തിന്നനേകധാ
സ്വര്‍ഗ്ഗസ്ഥിതവിനാശങ്ങള്‍ക്കു കാരണം.
1| 2| 3| 4
കൂടുതല്‍
രാമായണപാരായണം-ഇരുപത്തേഴാം ദിവസം
രാമായണപാരായണം-ഇരുപത്താറാം‌ദിവസം
രാമായണപാരായണം-ഇരുപത്തഞ്ചാം ദിവസം
രാമായണപാരായണം-ഇരുപത്തിനാലാം‌‌ദിവസം
രാമായണപാരായണം-ഇരുപത്തിമൂന്നാം‌ദിവസം
രാമായണപാരായണം‌-ഇരുപത്തിരണ്ടാം ദിവസം