പ്രധാന താള്‍  ആത്മീയം  മതം  ഹിന്ദു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രാമായണ പാരായണം - ഇരുപതാം ദിവസം

കാരുണ്യവരാന്നിധേ! കപികുഞ്ജരാ!
തിരുമനസി ഭവതി പെരികെ പ്രേമമുണ്ടെന്ന-
തെന്നോടു ചൊന്നതിന്‍ മൂലവും ചൊല്‍ക നീ”.
“ശൃണു സുമുഖി നിഖിലമഖിലേശവൃത്താന്തവും
ശ്രീരാമദേവനാണെ സത്യമോമലേ!
ഭവതി പതിവചനമവലംബ്യ രണ്ടംഗമാ-
യാശ്രയാശങ്കലുമാശ്രമത്തിങ്കലും
മരുവിനതുപൊഴുവിലൊരു കനകമൃഗമാലോക്യ
മാനിനു പിമ്പേ നടന്നു രഘുപതി.
നിഷിതതരവിശിഖഗണചാപവുമായ് ചെന്നു
നീലനാം മാരീചനെക്കൊന്നു രാഘവന്‍
ഉടനുടലുമുലയെ മുഹുതുടജഭുവി വന്നപോ-
തുണ്ടായ വൃത്താന്തമോ പറയാവതോ?
ഉടനവിടയവിടെയടവിയിലടയെ നോക്കിയു-
മൊട്ടു കരഞ്ഞു തിരഞ്ഞുഴലുംവിധൌ
ഗഹനഭുവി ഗഗനചരപതി ഗരുഡസന്നിഭന്‍
കേണുകിടക്കും ജടായുവിനെക്കണ്ടു
അവനുമഥ തവ ചരിതമഖിലമറിയിച്ചള-
വാശു കൊടുത്തിതു മുക്തി പക്ഷീന്ദ്രനും
പുനരടവികളിലവരജ്ഞേന സാകം ദ്രുതം
പുക്കു തിരഞ്ഞു കബന്ധഗതി നല്കി.
ശബരി മരുവിന മുനിവരാശ്രമേ ചെന്നുടന്‍
ശാന്താത്മകന്‍ മുക്തിയും കൊടുത്തീടിനാന്‍.
അഥ: സബരിവിമലവചനേന പോന്നുശൃമൂ-
കാദ്രിപ്രവരപാര്‍ശ്വേ നടക്കുംവിധൌ
തപനസുതനിരുവരെയുമഴകിനൊറ്റു കണ്ടതി-
താല്‍പര്യമുള്‍ക്കൊണ്ടയച്ചിതെന്നെത്തദാ.
ബത! രവികുലോത്ഭവന്മാരുടെ സന്നിധൌ
ബ്രഹ്മചാരീവേഷമാലംബ്യ ചെന്നു ഞാന്‍
നൃപതികുലവരഹൃദയമഖിലവുമറിഞ്ഞതി-
നിര്‍മ്മലന്മാരെച്ചുമലിലെടുത്തു ഞാന്‍
തരണിസുതനികടഭുവി കൊണ്ടുചെന്നീടിനേന്‍.
സഖ്യം പരസ്പരം ചെയ്യിച്ചിതാശു ഞാന്‍
ദഹനനെയുമഴകിനൊടു സാക്ഷിയാക്കിക്കൊണ്ടു
ദണ്ണമിരുവര്‍ക്കുമാശു തീര്‍ത്തീടുവാന്‍.
1| 2| 3| 4
കൂടുതല്‍
രാമായണ പാരായണം- പത്തൊമ്പതാം ദിവസം
രാമായണ പാരായണം - പതിനെട്ടാം ദിവസം
രാമായണ പാരായണം- പതിനേഴാം ദിവസം
രാമായണ പാരായണം- പതിനാറാം ദിവസം
രാമായണ പാരായണം -പതിനഞ്ചാം ദിവസം
രാമായണ പാരായണം - പതിനാലാം ദിവസം