ഒരു പുരുഷനിതു മമ പറഞ്ഞുവെന്നാകില- ത്യുത്തമന്‍ മുമ്പില്‍ മമ കാണായ് വരേണമേ!“ ജനകനൃപദുഹിത്യവചനം കേട്ടു മാരുതി ജാതമോദം മന്ദമന്ദമിറങ്ങിനാന്‍. വിനയമൊടുമവനിമകള്‍ ഭക്തിപൂര്‍വ്വകം തൊഴുതു ചെറുതവനകലെയാശു നിന്നീടിനാന്‍ തുഷ്‌ട്യാ കലപിംഗതുല്യശരീരനായ് “ഇവിടെ നിശിചരപതിവലീ മുഖവേഷമാ- യെന്നെ മോഹിപ്പതിന്നു വരികയോ? ശിവസിവ കിമിതി കരുതി മിഥിലനൃപപുത്രിയും ചേതസി ഭീതികലര്‍ന്നു മരുവിനാള്‍. കുസൃതി ദശമുഖനു പെരുത്തെന്നു നിരൂപിച്ചു കുമ്പിട്ടിരുന്നതു കണ്ടു കപീന്ദ്രനും “ശരണമിഹ ചരണസരസിജമഖിലനായികേ! ശങ്കിക്കവേണ്ട കുറഞ്ഞൊന്നുമെന്നെ നീ. തവ സചിവനഹമിഹ തഥാവിധനല്ലഹോ! ദാസോസ്മി കോസലേന്ദ്രസ്യ രാമസ്യ ഞാന്‍. സുമുഖി! കപിലകുലതിലകനായ സൂര്യാത്മജന്‍ സുഗ്രീവഭൃത്യന്‍ ജഗല്‍പ്രാണനന്ദനന്‍ കപടമൊരുവരൊടുമൊരുപൊഴുതുമറിയുന്നീല കര്‍മ്മണാ വാചാ മനസാപി മാതാവേ!“ പവനസുതമധുരതരവചനമതു കേട്ടുടന്‍ പത്മാലയാദേവി ചോദിച്ചിദാദരാല്‍: “ഋതമൃജുമൃദുസ്ഫുടവര്‍ണ്ണവാക്യം തെളി- ഞ്ഞിങ്ങനെ ചൊല്ലുന്നവര്‍ കുറയും തുലോ. സദയമിഹ വദ മനുജവാനരജാതികള്‍ തങ്ങളില്‍ സംഗതി സംഭവിച്ചീടുവാന്‍ കലിതരൂപി ഗഹനഭുവി കാരണമെന്തെടോ!
|