പ്രധാന താള്‍  ആത്മീയം  മതം  ഹിന്ദു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രാമായണ പാരായണം - ഇരുപതാം ദിവസം
.
തരണിതനയനുമഥ കപീന്ദ്രനായ്‌വന്നിതു
തല്‍‌പ്രത്യുപകാരമാശു സുഗ്രീവനും
കപിവരരെ വിരവിനൊടു നാലു ദിക്കിങ്കലും
കണ്ടുവരുവാനയച്ചോരനന്തരം
പുത്രരവരിലൊരുവനഹമത്ര വന്നീടിനേന്‍
പുണ്യാവാനായ സമ്പാതിതന്‍ വാക്കിനാല്‍
ജലനിധിയുമൊരു ശതകയോജനവിസ്തൃതം
ചെമ്മേ കുതിച്ചുചാടിക്കടന്നീടിനേന്‍
രജനിചരപുരിയില്‍ മുഴുവന്‍ തിരഞ്ഞേനഹം
രാത്രിയിലത്ര താതാനുഗ്രഹവശാല്‍
തരുനികരവരമരിയ ശിംശപാവൃക്ഷവും
തന്മൂലദേശേ ഭവതിയേയും മുദാ
കനിവിനൊടു കണ്ടു കൃതാര്‍ത്ഥനായേനഹം
കാമലാഭാല്‍ കൃതകൃത്യനായീടിനേന്‍
ഭഗവതനുചരതിലഹമഗ്രേസരന്‍ മമ
ഭാഗ്യമഹോ മമ ഭാഗ്യം! നമോസ്തുതേ.
പ്ലവഗകുലരനീതി പറഞ്ഞടങ്ങീടിനാന്‍
പിന്നെയിളകാതിരുന്നാനരക്ഷണം
“കിമിതി രഘുകുലവരചരിത്രം ക്രമേണ മമ
കീര്‍ത്തിച്ചിതാകാശമാര്‍ഗ്ഗേ മനോഹരം!
പവനനൊരു കൃപയൊടു പറഞ്ഞുകേള്‍പ്പിക്കയോ
പാപിയാമെന്നുടെമാനസംഭ്രാന്തിയോ?
സുചിരതരമൊരുപൊഴുതുറങ്ങാതെ ഞാനിഹ
സ്വപ്നമോ കാണ്മാനവകാശമില്ലല്ലോ
സരസതരപതിപരിചിതമാശു കര്‍ണ്ണാമൃതം
സത്യമായ് വന്നിതാവു മമ ദൈവമേ!
1| 2| 3| 4
കൂടുതല്‍
രാമായണ പാരായണം- പത്തൊമ്പതാം ദിവസം
രാമായണ പാരായണം - പതിനെട്ടാം ദിവസം
രാമായണ പാരായണം- പതിനേഴാം ദിവസം
രാമായണ പാരായണം- പതിനാറാം ദിവസം
രാമായണ പാരായണം -പതിനഞ്ചാം ദിവസം
രാമായണ പാരായണം - പതിനാലാം ദിവസം