|
രാമായണ പാരായണം - രണ്ടാം ദിവസം
|
|
തിങ്കള്‍, 16 ജൂലൈ 2007( 16:19 IST )
|
|
|
|
|
|
|
|
സാമോദം ബാലക്രീഡാതല്‍പരന്മാരാംകാലം രാമലക്ഷ്മണന്മാരും തമ്മിലൊന്നിച്ചു വാഴും ഭരതശത്രുഘ്നന്മാരൊരുമിച്ചെല്ലാനാളും മരുവീടുന്നു പായസാംശാനുസാരവശാല്‍ കോമളന്മാരായൊരു സോദരന്മാരുമായി ശ്യാമണനിറംപൂണ്ട ലോകാഭിരാമദേവന്‍ കാരുണ്യാമൃതപൂര്‍ണ്ണാപാംഗവീക്ഷണം കൊണ്ടും സാരസ്യാവ്യക്തവര്‍ണ്ണാലാപപീയൂഷം കൊണ്ടും 720 വിശ്വമോഹനമായ രൂപസൗന്ദര്യംകൊണ്ടും നിശ്ശേഷാനന്ദപ്രദദേഹമാര്‍ദ്ദവംകൊണ്ടും ബന്ധൂകദന്താംബരചുംബനരസംകൊണ്ടും ബന്ധുരദന്താങ്കുരസ്പഷ്ടഹാസാഭകൊണ്ടും ഭൂതലസ്ഥിതപാദാബ്ജദ്വയയാനംകൊണ്ടും ചേതോമോഹനങ്ങളാം ചേഷ്ടിതങ്ങളെക്കൊണ്ടും താതനുമമ്മമാര്‍ക്കും നഗരവാസികള്‍ക്കും പ്രീതി നല്‍കിനാന്‍ സമസ്തേന്ദ്രിയങ്ങള്‍ക്കുമെല്ലാം. ഫാലദേശാന്തേ സ്വര്‍ണ്ണാശ്വത്ഥപര്‍ണ്ണാകാരമായ് മാലേയമണിഞ്ഞതില്‍ പേറ്റെടും കരളവും 730 അഞ്ജനമണിഞ്ഞതിമഞ്ജുളതരമായ കഞ്ജനേത്രവും കടാക്ഷാവലോകനങ്ങളും കര്‍ണ്ണാലങ്കാരമണികുണ്ഡലം മിന്നീടുന്ന സ്വര്‍ണ്ണദര്‍പ്പണസമഗണ്ഡമണ്ഡങ്ങളും ശാര്‍ദ്ദൂലനഖങ്ങളും വിദ്രുമമണികളും ചേര്‍ത്തുടന്‍ കാര്‍ത്തസ്വരമണികള്‍ മദ്ധേമദ്ധ്യേ കോര്‍ത്തു ചാര്‍ത്തീടുന്നൊരു കാണ്ഠകണ്ഡോദ്യോതവും മുത്തുമാലകള്‍ വനമാലകളോടുംപൂണ്ട വിസ്‌തൃതോരസി ചാര്‍ത്തും തുളസീമാല്യങ്ങളും നിസ്തൂലപ്രഭവത്സലാഞ്ഞ്ഛനവിലാസവും 740 അംഗദങ്ങളും വലയങ്ങള്‍ കങ്കണങ്ങളും അംഗുലീയങ്ങള്‍കൊണ്ടു ശോഭിച്ച കരങ്ങളും കാഞ്ചനസദൃശപീതാംബരോപരി ചാര്‍ത്തും കാഞ്ചികള്‍ നൂപുരങ്ങളെന്നിവ പലതരം അലങ്കാരങ്ങള്‍പൂണ്ടു സോദരന്മാരോടുമൊ- രലങ്കാരത്തെച്ചേര്‍ത്താന്‍ ഭൂമിദേവിക്കു നാഥന്‍. ഭര്‍ത്താവിന്നധിവാസമുണ്ടായോരയോദ്ധ്യയില്‍ പൊല്‍ത്താര്‍മാനിനിതാനും കളിച്ചുവിളങ്ങിനാള്‍. ഭൂതലത്തിങ്കലെല്ലാമന്നുതൊട്ടനുദിനം ഭൂതിയും വര്‍ദ്ധിച്ചിതു ലോകവുമാനന്ദിച്ചു. 750
|
|
|
|
|
|
|
|
|
|
|
|
|
|
|
|
| | | | | ശ്രീപത്മനാഭന്‍റെ ക്ഷേത്രം. - തിരു- അനന്ത-പുരം- പ്രധാന മൂര്‍ത്തി അനന്തപത്മനാഭന്‍. | | | | | | | | | | ബക്രീദ് | ഇസ്ളാം കലണ്ടറില്‍ അവസാന മാസമായ ദുല്‍ഹജ്ജില്‍ ആണ് ബക്രീദ് | | | | | | | |
|