മനുഷ്യന്‍റെ ശരീരത്തിനും 5 ഇന്ദ്രിയ അനുഭവങ്ങള്‍ ആണ് ഉള്ളത്. * ശബ്ദം * സ്വരം * രൂപം * രസം * ഗന്ധം ഇവയെ പഞ്ചേന്ദ്രിയങ്ങളാലാണ് നിയന്ത്രിക്കുന്നത് (ചെവി, കണ്ണ്, നാവ്, ത്വക്ക്, മൂക്ക്).
മനുഷ്യ ശരീരത്തിലെ 5 വിരലുകള്‍, പഞ്ചഭൂതങ്ങളെ പ്രതിനിധാനം ചെയ്യുന്നു. തള്ളവിരല്‍ ആകാശത്തേയും ചൂണ്ടുവിരല്‍ വായുവിനേയും നടുവിരല്‍ അഗ്നിയേയും മോതിര വിരല്‍ ജലത്തേയും ചെറു വിരല്‍ ഭൂമിയേയും ആണ് പ്രതിനിധീകരിക്കുന്നത്.
5 കര്‍മ്മേന്ദ്രിയങ്ങളും 5 ജ്ഞാനേന്ദ്രിയങ്ങളും 5 പ്രാണവായുക്കളും കൂടാതെ മനസ്സ്, ബുദ്ധി എന്നിങ്ങനെ 17 എണ്ണം ചേര്‍ന്നതാണ് മനുഷ്യന്‍റെ സൂക്ഷ്മ ശരീരം.
ഇത് കൂടാതെ 5 ന് പ്രാധാന്യമുള്ള മറ്റു ചില കാര്യങ്ങള്‍ കൂടി :
വാസ്തു ദോഷം തീര്‍ക്കാന്‍ വാസ്തു ബലി കഴിച്ച് പഞ്ച ശിരസ്ഥാപനം നടത്താറുണ്ട്. ആമ, പോത്ത്, സിംഹം, പന്നി, ആന എന്നീ മൃഗങ്ങളുടെ ശിരസ്സാണ് പഞ്ച ശിരസ്സില്‍ പ്രതിനിധീകരിച്ചിരിക്കുന്നത്.