aparna shaji|
Last Updated:
ചൊവ്വ, 10 മെയ് 2016 (11:50 IST)
ജൂൺ 8
അമ്മ ദിനം. പെറ്റമ്മയുടെ ഓർമകളെ ഓരോന്നായി ഓർത്തെടുക്കാൻ കാലവും കലണ്ടറും കണ്ടുപിടിച്ച ദിവസം. നാം കരയുമ്പോൾ അടുത്തിരുന്ന് ഓമനിക്കുന്ന അമ്മ... അമ്പിളി അമ്മാവനെ കാണിച്ച് തന്ന് ചോറൂട്ടുന്ന അമ്മ... നാം കരയുമ്പോൾ കൂടെ കരയുന്ന അമ്മ... ആ അമ്മക്കായി ഒരു ദിവസം അതാണ് ജൂൺ 8. ശരിക്കും അങ്ങനൊന്നിന്റെ ആവശ്യമില്ല. എന്നും അപ്പോഴും നമുക്ക് തണലായി നിൽക്കുന്ന അമ്മയെ വെറുക്കാനോ മറക്കാനോ നമുക്ക് കഴിയില്ല. എന്നാലും അവർക്കും ഇരിക്കട്ടെ ഒരു ദിവസം. അവർക്കായി നാം കരുതി വെക്കണം ചില സമ്മാനങ്ങളും.
ഷോപ്പിംഗ്:
എപ്പോഴും നമുക്ക് വേണ്ടി ഷോപ്പിംഗിന് പോകുന്ന അമ്മയ്‌ക്കായി ഈ ദിവസം മാറ്റിവെക്കുക. അവർക്കിഷ്ട്പ്പെട്ട സ്ഥലത്ത് കൊണ്ട് പോകുക. സന്തോഷം നൽകുന്ന സാധനങ്ങൾ സമ്മാനിക്കുക. ലോകത്തിലേക്കും വെച്ച് എറ്റവും ഭാഗ്യവതി എന്ന് തോന്നിപ്പിക്കുക. അതാണ് അമ്മയ്‌ക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം.
ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക:
എത്രയൊക്കെ ആയാലും അടുക്കള പൂർണമായിട്ട് വിട്ട് നൽകാൻ അമ്മമാർക്ക് മടിയാണ്. പാചകം ഇല്ലാതെ അവർക്ക് കഴിയില്ല. എന്നാൽ ഇന്ന് ഒരു ദിവസം അവരോട് ഒന്നും ചെയ്യാതിരിക്കാൻ ആവശ്യപ്പെടുക. അമ്മയുടെ ഇഷ്ടത്തിനനുസരിച്ച് ആ രുചിയിൽ ഭക്ഷണം ഉണ്ടാക്കി. ഒരിമിച്ചിരുന്ന് സന്തോഷത്തോട് കൂടി കഴിക്കുക.
സിനിമ ഇഷ്ട്പ്പെടുന്നയാളാണ് അമ്മയെങ്കിൽ വൈകരുത്. ഒരു സിനിമ ഈ ദിവസം കാണിച്ചിരിക്കണം. ഒരുമിച്ച് ഡ്രൈവ് ചെയ്യുക, സമയം ചെലവഴിക്കുക, സന്തോഷിപ്പിക്കുക. എല്ലാത്തിനുമൊടുവിൽ ഇത് സന്തോഷം നിറഞ്ഞ മാതൃദിനം ആക്കി മാറ്റുക.
എന്തുതന്നെയായാലും ഒരു വിളിപ്പാടകലെ, കൈയ്യെത്തും ദൂരത്ത്, നിറപുഞ്ചിരിയോടെ സര്‍വ്വ അനുഗ്രഹങ്ങളും ചൊരിഞ്ഞ് അമ്മയെന്ന സത്യം നമുക്കൊപ്പമുണ്ട്, സ്‌നേഹ സ്പര്‍ശമായി തലോടല്‍ പോലെ.