മുത്തശ്ശിക്ക് മുമ്പില്‍ ന്യൂജന്‍ സ്‌റ്റൈല്‍ വഴിമാറി; പച്ച കുത്തുന്ന കാര്യത്തില്‍ വാങ് ഓഡ് നൂറാം വയസിലും തിരക്കിലാണ്

മുത്തശ്ശിക്ക് മുമ്പില്‍ ന്യൂജന്‍ സ്‌റ്റൈല്‍ വഴിമാറി; പച്ച കുത്തുന്ന കാര്യത്തില്‍ വാങ് ഓഡ് നൂറാം വയസിലും തിരക്കിലാണ്

 Whang Od , tattoo artist , Philippines , old women , പച്ച കുത്താന്‍ , വാങ് ഓഡ് , മുത്തശ്ശി , ടാറ്റു
മനില| jibin| Last Modified ബുധന്‍, 15 നവം‌ബര്‍ 2017 (13:26 IST)
പച്ച കുത്താന്‍ പലര്‍ക്കും ആഗ്രഹമാണെങ്കിലും ഭയം മൂലമാണ് പലരും ഈ ആഗ്രഹത്തില്‍ നിന്നും പിന്നോക്കം പോകുന്നത്. പല തരത്തിലുള്ള ചിത്രങ്ങളും പേരുകളുമാണ് കൂടുതല്‍ പേരും ശരിരത്തില്‍ പതിപ്പിക്കുന്നത്.

വിദേശ രാജ്യങ്ങളിലാണ് പച്ച കുത്തന്ന പ്രവണത കൂടുതലായും കാണുന്നത്. അത്യാധൂനിക ഉപകരണങ്ങളാണ് ഇപ്പോള്‍ ഇതിനായി ഉപയോഗിക്കുന്നത്. എന്നാല്‍, പതിനഞ്ചാമത്തെ വയസ് മുതല്‍ പച്ച കുത്തല്‍ തുടങ്ങിയ മുത്തശ്ശിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.

ഫിലിപ്പിന്‍സുകാരിയായ വാങ് ഓഡ് എന്ന മുത്തശ്ശിയാണ് തന്റെ ചെറു പ്രായം മുതല്‍ പച്ച കുത്താന്‍ തുടങ്ങിയത്. വളരെ പുരാതന രീതിയില്‍ മുളകൊണ്ട് നിര്‍മ്മിച്ച ഒരു ഉപകരണം ഉപയോഗിച്ചാണ് ന്യൂജന്‍ ടാറ്റു ഉപകരണങ്ങളെ തോല്‍പ്പിക്കുന്ന തരത്തിലുള്ള ഡിസൈനുകള്‍ അവര്‍ ശരീരത്തില്‍ പതിപ്പിച്ചത്.

മുളയില്‍ ഉറപ്പിച്ച ആണി ഉപയോഗിച്ചാണ് നൂറ് വയസുകാരിയായ മുത്തശ്ശി പച്ച കുത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :