ജമ്മു|
WEBDUNIA|
Last Modified വ്യാഴം, 6 ഫെബ്രുവരി 2014 (11:32 IST)
PTI
അമര്‍നാഥ് തീര്‍ത്ഥയാത്ര നടത്തുന്നവര്‍ക്കായി സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ. കൃത്യമായ രേഖകളോടെ അമര്‍നാഥ് തീര്‍ത്ഥയാത്ര നടത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.
ശ്രീ അമര്‍നാഥ്ജി ഷറൈന്‍ ബോര്‍ഡ് (എസ്എഎസ്ബി) സിഇഒ നവീന്‍ കെ ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. ജമ്മു- കാശ്മീര്‍ ഗവണ്‍വറുടെയും ശ്രീ അമര്‍നാഥ്ജി ഷറൈന്‍ ബോര്‍ഡ് ചെയര്‍മാന്റെയും പ്രത്യേക നിര്‍ദ്ദേശ പ്രകാരം എല്ലാ യാത്രികര്‍ക്കും ഒരു ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ തീരുമാനിച്ചതായി നവീന്‍ കെ ചൗധരി പറഞ്ഞു.
അപകട മരണ ഇന്‍ഷുറന്‍സ് പോളിസിയാണ് സൗജന്യമായി അനുവദിക്കുന്നത്. രജിസ്‌ട്രേഡ് യാത്രികര്‍ക്ക് മാത്രമായിരിക്കും സൗകര്യം ലഭ്യമാകുകയെന്ന് നവീന്‍ കെ ചൗധരി അറിയിച്ചു. എല്ലാ യാത്രകരും ആരോഗ്യ കാര്‍ഡ് കൈവശം വെയ്ക്കണമെന്നും രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യാത്രക്ക് മുമ്പുള്ള ഒരാഴ്ച മുതല്‍ യാത്ര കഴിഞ്ഞുള്ള ഒരാഴ്ച വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്ന് നവീന്‍ കെ ചൗധരി പറഞ്ഞു.