ഗൂഗിളിനോടു പൊരുതാന്‍ ബ്രൈറ്റ്റോളിനെ യാഹു സ്വന്തമാക്കി!

യാഹൂ, ബ്രൈറ്റ്‌റോള്‍, ഗൂഗിള്‍
സാന്‍ഫ്രാന്‍സിസ്കോ| VISHNU.NL| Last Updated: ബുധന്‍, 12 നവം‌ബര്‍ 2014 (13:05 IST)
ഡിജിറ്റല്‍ വിഡിയോ പരസ്യസേവന ദാതാക്കളായ ബ്രൈറ്റ്റോളിനെ യാഹൂ സ്വന്തമാക്കി. 640 മില്യണ്‍ യുഎസ് ഡോളര്‍ നല്‍കിയാണ് യാഹു ബ്രൈറ്റ്റോള്‍ വാങ്ങിയത്. ഡിജിറ്റല്‍ വിഡിയോകളില്‍ പരസ്യങ്ങള്‍ ഇടുന്നതിനു സഹായിക്കുന്ന സ്ഥാപനമാണ് ബ്രൈറ്റ്റോള്‍.

ഓണ്‍ലൈന്‍ പരസ്യ വിപണിയില്‍ എതിരാളികളായ ഗൂഗിള്‍, ഫെയ്സ്ബുക്ക് എന്നിവയുമായുള്ള പോരാട്ടത്തില്‍ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനുള്ള യാഹുവിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഏറ്റെടുക്കല്‍. കുറച്ചുവര്‍ഷങ്ങളായി ബ്രൈറ്റ്റോള്‍ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :