ബെര്‍ലിന്‍|
jibin|
Last Modified ശനി, 10 ഒക്ടോബര്‍ 2015 (11:42 IST)
മലിനീകരണത്തോത് കുറച്ചു കാണിക്കാന്‍ കാറുകളില്‍ കൃത്രിമം കാണിച്ച് വിവാദത്തില്‍ അകപ്പെട്ട വാഹനങ്ങളെല്ലാം തിരിച്ചു വിളിച്ചുള്ള പരിശേധിക്കുമെന്നും സോഫ്റ്റ്വെയറിന്റെ സാന്നിധ്യം സംശയിക്കുന്ന 1.10 കോടിയോളം ഡീസൽ എൻജിനുകൾ മാറ്റിനൽകുമെന്നും ഫോക്സ് വാഗന്.
ഇത്രയേറെ എൻജിനുകൾ മാറ്റിനൽകാൻ 650 കോടി ഡോളർ(42,686 കോടിയോളം രൂപ) ചെലവിടേണ്ടി വരുമെന്നാണു പുതിയ സിഇഒ മത്തിയാസ് മുള്ളര്‍ വ്യക്തമാക്കി.
ജനുവരിയില്‍ ആരംഭിച്ച് അടുത്ത വർഷം അവസാനത്തോടെ പരിഹാര നടപടികൾ പൂർത്തിയാക്കാനാവുമെന്ന്
മത്തിയാസ് മുള്ളര്‍ പറഞ്ഞു. 2016 അവസാനിക്കുന്നതിന് മുമ്പു തന്നെ എല്ലാ വാഹനങ്ങളിലെയും പ്രശ്നം പരിഹരിക്കും. നിലവിലെ പ്രതിസന്ധികള്‍ എല്ലാം എത്രയും വേഗം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘പുകമറ’ സോഫ്റ്റ്വെയറിനെപറ്റി ഏതാനും ജീവനക്കാർക്കു മാത്രമായിരുന്നു അറിവെന്നു മുള്ളർ അഭിപ്രായപ്പെട്ടു. തന്റെ മുൻഗാമിയായ മാർട്ടിൻ വിന്റർകോണിന് ഡീസൽ എൻജിനുകളിൽ കാട്ടിയ കൃത്രിമത്തെപ്പറ്റി വ്യക്തമായ ധാരണയുണ്ടായിരുന്നെന്ന തരത്തിലുള്ള പ്രചാരണങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, മലിനീകരണത്തോത് കുറച്ചു കാണിക്കാന്‍ കാറുകളില്‍ കൃത്രിമം കാണിച്ചത് പിടിയിലായതോടെ ഫോക്സ് വാഗണ്‍ കാറുകളുടെ വില്‍പ്പനയില്‍ കനത്ത ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മികച്ച രീതിയില്‍ വില്‍പ്പന നടന്നിരുന്ന പോളോ, ജെറ്റ, വെന്റോ തുടങ്ങിയ മോഡലുകളുടെ വില്പനയില് 21 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. പുതിയ കാറുകളുടെ ബുക്കിംഗിലും കുറവാണ് കാണിക്കുന്നത്. ഏഴുമാസത്തെ കുതിപ്പിനുശേഷം ഇതാദ്യമായാണ് ഫോക്സ് വാഗണ്‍ കാറുകളുടെ വില്പന കുറയുന്നത്.
ഫോക്സ് വാഗണ്‍ കാറുകളുടെ മലിനീകരണത്തോത് കുറച്ചു കാണിക്കാന്‍ കാറുകളില്‍ കൃത്രിമം കാണിച്ചതിനു നിയമനടപടി നേരിടുകയാണ് കമ്പനി ഇപ്പോള്‍. അമേരിക്ക, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളില്‍ കമ്പനിക്കെതിരെ നിയമനടപടികള്‍ ആരംഭിക്കുകയും ചെയ്തു.