വാഹന രജിസ്ട്രേഷൻ എട്ടുവർഷത്തെ താഴ്‌ന്ന നിലയിൽ

അഭിറാം മനോഹർ| Last Modified ചൊവ്വ, 11 മെയ് 2021 (20:12 IST)
കൊവിഡ് 19 രാജ്യത്തെ വ്യവസായത്തിന് കനത്ത ആഘാതം സൃഷ്ടിക്കുന്നതായി വ്യക്തമാക്കി കണക്കുകൾ. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്തം വാഹന രജിസ്ട്രേഷന്‍ 29.85 ശതമാനം കുറഞ്ഞതായി ഫെഡറേഷൻ ഓഫ് ഓട്ടൊമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്റെ കണക്കുകൾ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ മാസം എല്ലാ വിഭാഗങ്ങളിലുമായി 1.18 ദശലക്ഷം വാഹനങ്ങള്‍ മാത്രമാണ് രാജ്യത്തുടനീളമായി രജിസ്റ്റര്‍ ചെയ്തത്. കൊവിഡിന് മുൻപുള്ള 2019 ഏപ്രിൽ മാസത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 32 ശതമാനത്തിന്റെ കുറവ്.2019 ഏപ്രിലില്‍ മൊത്തം 17,38,802 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ കഴിഞ്ഞ മാസം 11,85,374 വാഹനങ്ങളാണ് രജിസ്റ്റർ ചെയ്‌തത്.

ഇരുചക്രവാഹനങ്ങള്‍ 31.51 ശതമാനം,ത്രീ വീലര്‍ വിഭാഗത്തില്‍ 64.12 ശതമാനം,വാണിജ്യ വാഹനങ്ങളും പാസഞ്ചര്‍ വാഹനങ്ങളും 13.96 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഈ വിഭാഗങ്ങളിലെല്ലാം 2012-13 സാമ്പത്തിക വര്‍ഷത്തേക്കാള്‍ താഴ്ന്ന നിലയിലാണ് വിൽപന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :