എത്തിയോസ് നാണം കെടുത്തി, പകരം വീട്ടാന്‍ ടൊയോട്ട പുതിയ തന്ത്രങ്ങള്‍ ഒരുക്കുന്നു

മുംബൈ| VISHNU N L| Last Modified ഞായര്‍, 3 മെയ് 2015 (12:03 IST)
ഇന്ത്യന്‍ വാഹന വിപണിയുടെ പത്ത് ശതമാനം വിപണി വിഹിതം പിടിക്കാന്‍ ആഞ്ഞ് പരിശ്രമിക്കുന്ന മോട്ടോര്‍സ് പുതിയ തന്ത്രം പരീക്ഷിക്കാനൊരുങ്ങുന്നു. വിപണി വിഹിതം പിടിക്കാന്‍ ഇറക്കിയ എത്തിയോസ് ശ്രേണി നിരാശപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യക്കാര്‍ക്ക് മാത്രമായുള്ള ഒരു വാഹനം രംഗത്തിറക്കാന്‍ കമ്പനി ആലോചിക്കുന്നത്. കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി) വും പ്രീമിയം സെഡാനുമാണ് ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് പരുവപ്പെടുത്തി അവതരിപ്പിക്കാന്‍ കമ്പനി ആലോചിക്കുന്നത്.

ടൊയോട്ടയുടെ എൻട്രി ലവൽ സെഡാനായ ‘എത്തിയോസും’ ഹാച്ച്ബാക്കായ ‘എത്തിയോസ് ലിവ’യും പ്രതീക്ഷിച്ച വിൽപ്പന കൈവരിക്കാത്തതാണ് കൂടുതല്‍ കടുത്ത തീരുമാനത്തിലേക്ക് കമ്പനിയെ എത്തിച്ചത്. സമ്പന്ന മധ്യവർഗത്തെ ലക്ഷ്യമിട്ട് ഫാഷൻ തുളുമ്പുന്ന സെഡാനും കോംപാക്ട് എസ് യു വിയുമൊക്കെ അവതരിപ്പിക്കാനാണു കമ്പനിയുടെ പദ്ധതി. വിദേശരാജ്യങ്ങളിൽ വിൽക്കുന്ന ‘വയോസി’നെയാകും സെഡാന്‍ വിഭാഗത്തില്‍ ഇന്ത്യയില്‍ രംഗത്തിറക്കുക. ഹോണ്ട ‘സിറ്റി’, ഹ്യുണ്ടായ് ‘വെർണ’, മാരുതി സുസുക്കി ‘സിയാസ്’ തുടങ്ങിയവയ്ക്കു യോജിച്ച എതിരാളിയാവും ‘വയോസ്’ എന്നാണു വിലയിരുത്തൽ.

വിൽപ്പന സാധ്യതയേറിയ കോംപാക്ട് എസ് യു വി വിഭാഗത്തിലാവട്ടെ ‘റഷ്’ ആണു പ്രതീക്ഷ. ഇന്ത്യയ്ക്കായി ട്യൂണിങ് അടക്കമുള്ള ഘടകങ്ങൾ പരിഷ്കരിച്ചും ഡീസൽ എൻജിൻ ഘടിപ്പിച്ചും ‘റഷി’നെ പടയ്ക്കിറക്കാം. പോരെങ്കിൽ പല വിപണികളിലും ബജറ്റ് ബ്രാൻഡായ ഡയ്ഹാറ്റ്സുവിന്റെ ശ്രേണിയിൽ ‘ടെറിയോസ്’ എന്ന പേരിൽ ടൊയോട്ട ‘റഷ്’ വിൽക്കുന്നുമുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :