വാർഷിക ശമ്പളം 140 കോടി, സ്റ്റാർബക്സിന്റെ തലപ്പത്ത് ഇന്ത്യക്കാരൻ

അഭിറാം മനോഹർ| Last Modified ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (18:39 IST)
ലോകത്തിലെ ഏറ്റവും വലിയകോഫി ശൃംഖലയായ സ്റ്റാർബക്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഇന്ത്യക്കാരൻ ലക്ഷ്മൺ നരസിംഹൻ നിയമിതനായി. 140 കോടി രൂപ വാർഷിക ശമ്പളമാണ് അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. റെക്കിറ്റ് ബെൻകീസറിൻ്റെ മേധാവി സ്ഥാനത്ത് നിന്നാണ് ലക്ഷ്മൺ നരസിംഹൻ സ്റ്റാർബക്സിലേക്കെത്തുന്നത്.

55 കോടി വാർഷിക ശമ്പളത്തിലായിരുന്നു ലക്ഷ്മൺ നരസിംഹൻ റെക്കിറ്റ് ബെൻകീസറിൽ പ്രവർത്തിച്ചിരുന്നത്. ഇരട്ടിയിലധികം തുകയ്ക്കാണ് ലക്ഷ്മൺ പുതിയ ചുമതലയേറ്റിരിക്കുന്നത്. 50 വർഷക്കാലത്തെ ചരിത്രമുള്ള സ്റ്റാർബക്സിന് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലായി 34,000ത്തോളം ശാഖകളുണ്ട്. ഒക്ടോബർ ഒന്നിനാണ് ലക്ഷ്മൺ നരസിംഹൻ ആയി ചുമതലയേൽക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :