സ്മാര്‍ട്ട് വാച്ച് 'മോട്ടോ 360' ഇന്ത്യന്‍ വിപണിയില്‍

കൊച്ചി| Last Modified ശനി, 4 ഒക്‌ടോബര്‍ 2014 (10:46 IST)
മോട്ടറോളയുടെ
സ്മാര്‍ട്ട് വാച്ച് 'മോട്ടോ 360' ഇന്ത്യന്‍ വിപണിയിലെത്തി.ഫ്ലിപ്പ്കാര്‍ട്ട് വഴിയാകും മോട്ടോ 360 യുടെ വില്പന നടക്കുക.
ആന്‍ഡ്രോയ്ഡ് വെയര്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് വാച്ചില്‍
1.5 ഇഞ്ച് ഡിസ്പ്ലെയാണുള്ളത്.512 എംബി റാം, 4 ജിബി സ്റ്റോറേജ്, 320 എംഎഎച്ച് ബാറ്ററി എന്നിവയും ഇതിലുണ്ട്.

സ്മാര്‍ട്ട് വാച്ചില്‍ സന്ദേശങ്ങള്‍ അയയ്ക്കാനുള്ള സൗകര്യം, റിമൈന്‍ഡര്‍, കാലാവസ്ഥ അറിയാനുള്ള സംവിധാനം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്മാര്‍ട്ട് വാച്ചില്‍ ഹൃദയത്തിന്റെ മിടിപ്പറിയാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.വാച്ചില്‍ വൈയര്‍ലസ് ചാര്‍ജ്ജിംഗിനും സൌകര്യമുണ്ട്. സ്മാര്‍ട്ട് ഫോണിന്റെ വില 17,999 രൂപയാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :