പഴമയുടെ പ്രൗഢിയും പുതിയ നിറങ്ങളുമായി റോയൽ എന്‍ഫീൽഡ് ക്ലാസിക്ക് !

ബുള്ളറ്റിന് പുതിയ നിറം

Royal Enfield, Royal Enfield Classic 500, Royal Enfield Classic 350 റോയൽ എന്‍ഫീൽഡ് ക്ലാസിക്ക് 500, റോയൽ എന്‍ഫീൽഡ് ക്ലാസിക്ക് 350, ബൈക്ക്, റോയൽ എന്‍ഫീൽഡ്
സജിത്ത്| Last Updated: ശനി, 31 ഡിസം‌ബര്‍ 2016 (12:07 IST)
ബുള്ളറ്റ് പ്രേമികളുടെ മനം കവർന്ന റോയൽ എന്‍ഫീൽഡ് ക്ലാസിക്ക് പുതിയ നിറക്കൂട്ടുകളിൽ പുറത്തിറങ്ങാനൊരുങ്ങുന്നു. എന്നാല്‍ ഇക്കാര്യം റോയൽ എൻഫീൽഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബൈക്കിന്റെ പുതിയ നിറത്തിലുള്ള ചിത്രങ്ങൾ ഇന്റർനെറ്റ് വഴി പ്രചരിക്കുന്നുണ്ട്. ക്ലാസിക്കിന്റെ 2017 മോഡലിനാണ് പുതിയ നിറങ്ങൾ ലഭിച്ചിരിക്കുന്നത്.

ചുവപ്പ്, പച്ച,നീല തുടങ്ങിയ നിറങ്ങളാണ് ക്ലാസിക്കി പുതുതായി ലഭിച്ചിരിക്കുന്നത്. എന്നാൽ 2017 മോ‍ഡലിന്റെ എൻജിനിൽ മാറ്റങ്ങളൊന്നുമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. അടുത്ത വർഷം ആദ്യത്തോടെ പുതിയ നിറങ്ങളിലുള്ള ബൈക്കുകൾ ഡീലർഷിപ്പിലെത്തുമെന്നാണ് പ്രതീക്ഷ. 350 സിസി, 500 സിസി എൻജിൻ എന്നീ രണ്ട് വകഭേദങ്ങളിലാണ് ക്ലാസിക്ക് ബൈക്കുകൾ വിപണിയിലെത്തിയിട്ടുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :