കപ്പലോടിക്കാന്‍ ആളുവേണ്ട; 2020ഓടെ ചരിത്രം കുറിക്കാന്‍ റോള്‍സ് റോയ്‌സ്

കപ്പലോടിക്കാന്‍ ആളുവേണ്ട; 2020ഓടെ ചരിത്രം കുറിക്കാന്‍ റോള്‍സ് റോയ്‌സ്

ന്യൂഡല്‍ഹി| priyanka| Last Modified വ്യാഴം, 30 ജൂണ്‍ 2016 (18:38 IST)
ഡ്രൈവറില്ലാതെ നിരത്തിലോടുന്ന കാറിനു ശേഷം വെള്ളത്തില്‍ ചരിത്രം കുറിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു റോള്‍സ് റോയ്സ്. മനുഷ്യസഹായമില്ലാതെ ഓടുന്ന കപ്പല്‍ സൃഷ്ടിച്ച് ഗതാഗതരംഗത്ത് കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ് പ്രമുഖ എഞ്ചിനിയറിംഗ് കമ്പനിയും വാഹന നിര്‍മ്മാതാക്കളുമായ റോള്‍സ് റോയ്‌സ്.

ഡ്രൈവറില്ലാതെ ഓടുന്ന കാറില്‍ ഉപയോഗിച്ച സാങ്കേതികവിദ്യ കൂടുതല്‍ വികസിപ്പിച്ചും റിമോട്ട് കണ്‍ട്രോളിന്റെ സഹായത്താലുമാണ് കപ്പിത്താനില്ലാതെ സ്വയം ചലിക്കുന്ന കപ്പല്‍ നിര്‍മ്മിക്കുന്നത്. പദ്ധതി 2020ഓടെ പ്രാവര്‍ത്തികമാക്കാനാണ് ലക്ഷ്യമിടുന്നത്.

ഇത് വിജയിക്കുകയാണെങ്കില്‍ മനുഷ്യന്റെ സാന്നിധ്യമില്ലാതെ തന്നെ കടല്‍മാര്‍ഗമുള്ള ചരക്കു കടത്തല്‍ സാധ്യമാകും. ബ്രിട്ടന്‍ കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന റോള്‍സ് റോയ്‌സ് പദ്ധതിയുടെ വീഡിയോ യുട്യൂബിലൂടെ പുറത്തുവിട്ടിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :