ന്യൂഡല്‍ഹി|
jibin|
Last Updated:
വ്യാഴം, 24 സെപ്‌റ്റംബര്‍ 2015 (15:26 IST)
ഇന്ത്യയില്‍ ചെറുകാറുകള്‍ക്ക് ലഭിക്കുന്ന സ്വീകരണം മനസിലാക്കിയ പ്രമുഖ ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോയും രംഗത്തേക്ക്. ചെറും കുടുംബങ്ങളെ ലക്ഷ്യമാക്കി പുറത്തിറക്കിയ റെനോയുടെ പുതിയ ചെറുകാര്‍ ക്വിഡ് ഇന്ന് വിപണിയിലെത്തി. മറ്റ് ചെറുകാറുകളെ അപേക്ഷിച്ച് വില കുറവില്‍ തന്നെയാണ് കിഡ് ഇറങ്ങുന്നത്.
റെനോയും നിസാനും സംയുക്‍തമായി നിര്‍മിച്ച ക്വിഡിന് 2.56 ലക്ഷം മുതല്‍ 3.53 ലക്ഷം രൂപ വരെയാണ് വില. കാറിന്റെ വില്‍പ്പന അടുത്തമാസം മുതല്‍ ആരംഭിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുള്ള റെനോയ്ക്ക് 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമുണ്ട്. ലിറ്ററിന് 25.17 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
കരുത്തിലും ഗ്ലാമറിലും ക്വിഡ് മറ്റ് ചെറുകാറുകളെ വെല്ലുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ക്വിഡ് മികച്ച യാത്രാസുഖം പകരുന്നുണ്ട്. കാറിനുള്ളിലെ സൌകര്യവും മികച്ച രീതിയിലാണ്. രാജ്യത്ത് ലഭ്യമായ പെട്രോള്‍ കാറുകളില്‍ ഏറ്റവും ഇന്ധനക്ഷമതയുള്ളതാണിത്. മാരുതി സുസുക്കിയുടെ ഓള്‍ട്ടോ കെ10, ഹ്യൂണ്ടായിയുടെ ഇയോണ്‍ എന്നിവയ്ക്ക് കനത്ത വെല്ലുവിളിയായിരിക്കും ക്വിഡിന്റെ വരവ്.