സജിത്ത്|
Last Modified വെള്ളി, 10 മാര്‍ച്ച് 2017 (14:16 IST)
നോക്കിയയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍
നോക്കിയ 8 വിപണിയിലേക്കെത്തുന്നു. ചൈനീസ് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് വേരിയന്റുകളിലായി അടുത്ത ജൂണോടെ ഈ ഫോണ്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് നോക്കിയ ഔദ്യാഗിക റിപ്പോര്‍ട്ടുകളൊന്നും പുറത്തുവിട്ടിട്ടില്ല.
സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസറായിരിക്കും ഫോണിലുണ്ടാകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 4ജിബി റാം, 6ജിബി റാം എന്നിങ്ങനെയായിരിക്കും ഫോണുകളെത്തുകയെന്നും സൂചനയുണ്ട്. യൂണിബോഡി മെറ്റല്‍ ഡിസൈനായിരിക്കും ഫോണിനുണ്ടാകുക. രണ്ട് ഫോണുകള്‍ക്കും വ്യത്യസ്ഥമായ സ്‌ക്രീന്‍ സൈസായിരിക്കുമെന്നും
റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
24എംപി റിയര്‍ ക്യാമറയും 12എംപി മുന്‍ ക്യാമറയുമായിരിക്കും ഈ ഫ്‌ളാഗ്ഷിപ്പ് ഫോണിലുണ്ടായിരിക്കുകയെന്നാണ് സൂചന. എന്നാല്‍ രണ്ട് വേരിയന്റില്‍ ഒന്നിന് ഡ്യുവല്‍ ക്യാമറ സെറ്റപ്പ് എന്നും സൂചനയുണ്ട്. ഈ ഫ്‌ളാഗ്ഷിപ്പ് ഫോണിന്റെ ചെറിയ സൈസിന് 38,600 രൂപയും വലിയ സ്‌ക്രീന്‍ സൈസിന് 43,500 രൂപയുമായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.