വെബ്‌ദുനിയ ലേഖകൻ|
Last Modified ശനി, 14 ഡിസംബര്‍ 2019 (16:33 IST)
ഇന്ത്യയിൽ അരങ്ങേറ്റത്തിൽ തന്നെ മികച്ച പ്രതികരണമാണ്
കിയ സെൽടോസിന് ലഭിച്ചത്. ഇന്ത്യയിൽ ഏറ്റവും അധികം വിൽക്കപ്പെടുന്ന എസ്‌യുവിയാണ് ഇപ്പോൾ സെൽടോസ് പിന്നാലെ പ്രീമിയം എംപിവിയെ ഇന്ത്യൻ വിപണിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കിയ. ചില രാജ്യങ്ങളിൽ ഗ്രാൻഡ്
കാർണിവൽ എന്നും ചിലയിടങ്ങളിൽ സെഡൊണ എന്നും പേരുള്ള എംപിവിയെയാണ് കിയ ഇന്ത്യയിൽ എത്തിക്കുന്നത്. ആന്ധ്രാപ്രദേശിലെ അനന്തപൂരിലുള്ള കിയയുടെ പ്ലാന്റിൽ വാഹനത്തിന്റെ നിർമ്മാണം ആരംഭിച്ചു.
സെൽടോസിന് ശേഷം ഓരോ ആറുമാസത്തിലും പുതിയ വാഹനങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കും എന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്ത വർഷം ആദ്യത്തോടെ തന്നെ വാഹനം ഇന്ത്യൻ വിപണിയിലെത്തും. 2020 ന്യൂഡൽഹി ഓട്ടോ എക്സ്‌പോയിലൂടെ ആയിരിക്കും വാഹനത്തെ ആദ്യം പ്രദർശിപ്പിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വാഹനത്തിന്റെ 7,8, 9, 11 സീറ്റർ വകഭേതങ്ങൾ അന്താരാഷ്ട്ര വിപണിയിൽ ഉണ്ടെങ്കിലും സെവൻ സീറ്റർ പതിപ്പായിരിക്കും ഇന്ത്യയിൽ എത്തുക. വഹനത്തിന് അഞ്ച് വാതിലുകൾ ഉണ്ട് എന്നതിനാൽ യാത്രികർക്ക് ഏറെ സൗകര്യപ്രദമായിരിക്കും. ഡ്യുവൽ സൺറൂഫ് ഉൾപ്പടെയുള്ള അത്യാധുനിക സജ്ജികരണങ്ങളുമായാണ് വാഹനം എത്തുക. 200 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 2.2 ലിറ്റർ ഡീസൽ എഞ്ചിനായിരിക്കും വാഹനത്തിന് കരുത്ത് പകരുക.