കുതിച്ചുയർന്ന് സ്വർണ്ണവില; പവന് 30,400; ഒറ്റയടിക്ക് വർധിച്ചത് 540 രൂപ

റെയ്‌നാ തോമസ്| Last Modified ബുധന്‍, 8 ജനുവരി 2020 (11:21 IST)
വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ‌വില. പവന് 520 രൂപ ഉയർന്ന് 30,400 രൂപയായി. ഗ്രാമിന് 65 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. 3800 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില.

ഇറാൻ- അമേരിക്ക യുദ്ധഭീഷണിയും രൂപയുടെ മൂല്യം ഇടിയുന്നതുമാണ് സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്നത്. വ്യോമാക്രമണം നടത്തി ഇറാൻ സൈനിക മേധാവിയെ അമേരിക്ക വധിച്ചതിന് തൊട്ടുപിന്നാലെ സ്വർണ്ണവില 520 രൂപയാണ് ഉയർന്നത്.

കഴിഞ്ഞവർഷത്തിന്റെ അവസാനദിവസം സർവകാല റെക്കോർഡോടെയാണ് സ്വർണ്ണത്തിന്റെ വിൽപ്പന നടന്നത്. 29,080 രൂപയായിരുന്നു അന്നത്തെ വില.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :