സ്വര്‍ണാഭരണങ്ങളുടെ ഇറക്കുമതിയില്‍ റെക്കോഡ്

 സ്വര്‍ണം , വേള്‍ഡ് ഗോള്‍ഡ് കൌണ്‍സില്‍ , സ്വര്‍ണം ഇറക്കുമതി
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 13 ഫെബ്രുവരി 2015 (10:25 IST)
കഴിഞ്ഞവര്‍ഷം രാജ്യത്ത് ഇറക്കുമതി ചെയ്‌ത സ്വര്‍ണാഭരണങ്ങളുടെ അളവില്‍ വന്‍ റെക്കോര്‍ഡ്. 662.1 ടണ്‍ സ്വര്‍ണാഭരണം ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടിയെന്നു വേള്‍ഡ് ഗോള്‍ഡ് കൌണ്‍സില്‍ വ്യക്തമാക്കുന്നത്.

മുന്‍ കണക്കുകളേക്കാള്‍ വളരെ കുറഞ്ഞ തോതിലാണ് ആഭരണമല്ലാത്ത സ്വര്‍ണം ഇന്ത്യക്കാര്‍ വാങ്ങിയത്. ഇതിന്റെ കണക്ക് 180.6 ടണ്‍ മാത്രമാണെന്നും വ്യക്തമാക്കുന്നു. 769 ടണ്‍ സ്വര്‍ണം ശരിയായ മാര്‍ഗത്തില്‍ ഇറക്കുമതി ചെയ്‌തപ്പോള്‍ കള്ളക്കടത്തായി രാജ്യത്തിലേക്ക് വന്നത് 175 ടണ്‍ സ്വര്‍ണമാണെന്നും വേള്‍ഡ് ഗോള്‍ഡ് കൌണ്‍സില്‍ പറയുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :