വെബ്ദുനിയ ലേഖകൻ|
Last Updated:
വെള്ളി, 19 ജൂണ്‍ 2020 (13:36 IST)
ഡൽഹി: കടുത്ത എതിർപ്പുകളു പ്രതിഷേധങ്ങളും തുടരുമ്പോഴും തുടർച്ചയായ 13 ആം ദിവസവും
ഇന്ധന വില വീണ്ടും വർധിപ്പിച്ച് എണ്ണ കമ്പനികൾ. പെട്രോൾ ലിറ്ററിന് 56 പൈസയും ഡിസൽ ലിറ്ററിന് 60 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ പതിമൂന്ന് ദിവസത്തിനിടെ ഒരു ലിറ്റർ പെട്രോളിന് 7.09 രൂപയും ഡീസലിന് 7.28 രൂപയുമാണ് വർധിച്ചത്.
78.63 രൂപയാണ് ഇന്ന് പെട്രോളിന് വില. ഡീസൽ വില 73.06 രൂപയായി. രാജ്യാന്തര വിപണിയിൽ എണ്ണ വില കുതിച്ചുയരുന്നതാണ് രാജ്യത്ത് ഇന്ധന വില വർധിയ്ക്കാൻ കാരണം എന്നാണ് എണ്ണ കമ്പനികളൂടെ വിശദീകരണം. എന്നാൽ എണ്ണ വില കുറയുമ്പോൾ പോലും വില വർധിപ്പിയ്ക്കുന്ന നടപടിയാണ് നേരത്തെ
കേന്ദ്ര സർക്കാർ സ്വികരിച്ചത്. ഈ നിലപാടിൽ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.