സജിത്ത്|
Last Modified ഞായര്‍, 11 സെപ്‌റ്റംബര്‍ 2016 (15:18 IST)
ഓണത്തെ വരവേല്‍ക്കാനൊരുങ്ങി ഓണ്‍ലൈന്‍ വിപണി. ഇലക്ട്രോണിക് സാധനങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കുമെല്ലാം വന്‍ വിലക്കിഴിവാണ് പ്രമുഖ സൈറ്റുകള്‍ വാഗ്ദാനം ചെയ്യുന്നത്. ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍, സ്‌നാപ്ഡീല്‍ തുടങ്ങി വലുതും ചെറുതുമായ ഓണ്‍ലൈന്‍ വാണിജ്യ കമ്പനികളെല്ലാം ഓണം ഓഫറുമായി രംഗത്തുണ്ട്.
ഓണത്തിനായി ഓരോ സൈറ്റുകളും പ്രത്യേക പേജും സജ്ജമാക്കിയിട്ടുണ്ട്. ആവശ്യക്കാര്‍ ഏറെയുള്ള മൊബൈല്‍ഫോണ്‍, ടെലിവിഷന്‍, ഫ്രിഡ്ജ് എന്നിവക്കാണ് കൂടുതല്‍ ഓഫറുകള്‍. ഓണം പ്രമാണിച്ച് തനത് കേരളീയ ശൈലിയിലുള്ള സാരികളും മുണ്ടുകളും ഓണ്‍ലൈന്‍ സൈറ്റുകളില്‍ ലഭ്യമാണ്.
നിലവിളക്ക്, പൂജക്കാവശ്യമായ സാധനങ്ങള്‍ എന്നിവക്കും വന്‍ ഓഫറുകള്‍ ലഭ്യമാണ്. സദ്യക്കുള്ള വട്ടങ്ങളും പാലട മിക്‌സും ഓണസദ്യയുടെ പാചക രീതികള്‍ വിവരിച്ചുള്ള പുസ്തകങ്ങളും ഓണ്‍ലൈനില്‍ ലഭിക്കും. ഓര്‍ഡര്‍ ചെയ്താല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ സാധനം വീട്ടിലെത്തിക്കുമെന്നാണ് ഓണ്‍ലൈന്‍ കമ്പനികളുടെ മറ്റൊരു വാഗ്ദാനം.