1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. banana chips in onam price

ചിപ്‌സില്ലാത്ത ഓണമോ ?; ഏത്തയ്‌ക്കാ ഉപ്പേരിയുടെ വില കേട്ടാല്‍ ഞെട്ടും

ഒരു കിലോ ചിപ്‌സിന്റെ വില എന്താണെന്ന് അറിഞ്ഞാല്‍ ഞെട്ടും

banana chips
തിരുവോണത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഉപ്പേരിക്ക് റെക്കോര്‍ഡ് വില. 300 മുതല്‍ 350 രൂപാവരെയാണ് ഒരു കിലോ ചിപ്‌സിന്റെ വില. ഏത്താക്കായുടെ വിലയിലുണ്ടായ അപ്രതീക്ഷിതമായ വര്‍ദ്ധനയാണ് ചിപ്‌സിന്റെ വില കുതിച്ചുയരാന്‍ കാരണമായത്.

ഏത്തയ്‌ക്കായുടെ വില 45 രൂപയില്‍ നിന്ന് 65 രൂപയിലെത്തി. തമിഴ്‌നാട്ടില്‍ നിന്ന് ഏത്തയ്‌ക്ക വരാത്തതാണ് വില കുതിച്ചുയരുന്നതിന് കാരണമായത്. നേരത്തെ ഏത്തക്കായ്‌ക്ക് വില ഇല്ലാതിരുന്നതും കൃഷി നാശവുമാണ് ഏത്തക്കായ്‌ക്ക് വില കൂടാന്‍ വഴിയൊരുക്കി.

അതേസമയം, ഓണം നാളുകളില്‍ ഉപ്പേരിക്ക് ഇതിലും വില വര്‍ദ്ധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. പഴം ചിപ്‌സിന് പലയിടത്തും കിലോയ്‌ക്ക് 350 രൂപ ഈടാക്കുന്നുണ്ട്.










അടുത്ത ലേഖനം
മുഖ്യമന്ത്രിയുടെ വഴിയേ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; ശബരിമലയോടു ചേര്‍ന്നു വിമാനത്താവളം വരണമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണൻ