ബംഗളൂരു|
Sajith|
Last Modified ഞായര്‍, 13 മാര്‍ച്ച് 2016 (16:40 IST)
ബജാജിന്റെ പുതിയ കരുത്തന്‍ ബൈക്ക് 'വി' കര്‍ണാടകയില്‍ അവതരിപ്പിച്ചു. ബൈക്കിന്റെ ബുക്കിംങ്ങ് ആരംഭിച്ചതായി കമ്പനി അറിയിച്ചു. മാര്‍ച്ച് പത്ത് മുതല്‍ ഇരുപത് വരെയാണ് ബുക്കിംങ്ങ് പീരിയഡ്. ഇതിനിടയില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് മാര്‍ച്ച് 23ന് ബൈക്ക് ലഭ്യമാകും. ബൈക്കിന്റെ വില 62,706 രൂപയാണ്. കൂടാതെ അക്‌സസറി കിറ്റിനായി 999 രൂപയും അധികമായി നല്‍കണം.
ഇന്ത്യന്‍ യുദ്ധ കപ്പലായ ഐ എന്‍ എസ് വിക്രാന്ത് ഉരുക്കി നിര്‍മ്മിച്ച ബൈക്ക് എന്ന പ്രത്യേകതയോടെയാണ് ബജാജ് 'വി വിപണിയില്‍ എത്തിയിട്ടുള്ളത്. 150 സി സി ശ്രേണിയില്‍ എത്തുന്ന ബൈക്ക് അഡ്വഞ്ചര്‍ സ്‌പോര്‍ട്ട് ലുക്കിലാണ് എത്തിയിരിക്കുന്നത്. 150 സി സി എഞ്ചിനോടുകൂടി ഇറങ്ങുന്ന പുതിയ ബൈക്കിന് 11.76 ബി എച്ച് പി കരുത്തും13 എന്‍ എം ടോര്‍ക്കുമാണ് ഉള്ളത്.
ബജാജില്‍ നിന്നും ഇതുവരെ കണ്ടിട്ടിട്ടില്ലാത്ത പുതിയൊരു ഡിസൈനിലാണ് ബൈക്ക് എത്തിയിരിക്കുന്നത്. കറുപ്പ്-ചുവപ്പ്, വെള്ള-ചുവപ്പ് എന്നീ കളര്‍ കോമ്പിനേഷനുകളാണ് പുതിയ ബൈക്കിനുള്ളത്.