priyanka|
Last Updated:
ബുധന്‍, 31 ഓഗസ്റ്റ് 2016 (16:12 IST)
പെട്ടെന്നുള്ള സാമ്പത്തികാവശ്യങ്ങള്‍ക്ക് ഗോള്‍ഡ് ലോണ്‍ പോലെ എളുപ്പമുള്ള മറ്റൊരു മാര്‍ഗ്ഗമില്ല. ഒട്ടുമിക്ക പൊതുമേഖലാ-സ്വകാര്യ ബാങ്കുകളിലും മണപ്പുറം മുത്തൂറ്റ് പോലുള്ള ധനകാര്യസ്ഥാപനങ്ങളിലും ഇതിനുള്ള സൗകര്യമുണ്ട്. വ്യക്തിഗത വായ്പയും സ്വര്‍ണ വായ്പയും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം ഈടിന്റെ കാര്യത്തിലാണ്. പേഴ്സണല്‍ ലോണ്‍ നല്‍കുന്നത് വായ്പയെടുക്കുന്ന ആളുകളുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ചാണ് എന്നാല്‍ ഗോള്‍ഡ് ലോണ്‍ നല്‍കുന്നത് ജാമ്യമായി നല്‍കുന്ന സ്വര്‍ണത്തിന്റെ തൂക്കം നോക്കി മാത്രമാണ്. ഗോള്‍ഡ് ലോണിന് മുമ്പ് ഓര്‍ക്കേണ്ട ചില കാര്യങ്ങള്‍ ഇതാ.
1. ഹ്രസ്വകാല വായ്പകള്‍
സ്വര്‍ണ പണയ വായ്പകള്‍ സാധാരണയായി ഹ്രസ്വകാല വായ്പകളായി മാത്രമാണ് ബാങ്കുകള്‍ അനുവദിക്കാറ്. ഒന്നോ രണ്ടോ വര്‍ഷമാണ് അതിന്റെ ഏറ്റവും കൂടിയ കാലാവധി. അതുകൊണ്ടു തന്നെ ഇത്രയും ചുരുങ്ങിയ കാലത്തിനുള്ളില്‍ പണം തിരികെ അടക്കാന്‍ സാധിക്കുമോ എന്ന് ആലോചിച്ച് വേണം ഗോള്‍ഡ് ലോണിന് സമീപിക്കാന്‍. എന്നാല്‍ വേഗത്തില്‍ തിരിച്ചടക്കാന്‍ സാധിക്കുമെങ്കില്‍ ഹ്രസ്വതാല വായ്പയായി തിരഞ്ഞെടുക്കാവുന്ന ഏറ്റവും നല്ല മാര്‍ഗം ഗോള്‍ഡ് ലോണ്‍ തന്നെയാണ്.
2. എത്രയായിരിക്കും പലിശനിരക്ക്?
12 മുതല്‍ 24 ശതമാനം വരെ
പലിശ ഈടാക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അനുമതിയുണ്ട്. എത്രയായിരിക്കും കാലാവധി പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങള്‍ക്കാണ് സ്വര്‍ണവായ്പയെടുക്കുന്നത്. എങ്കിലും ഒരു വര്‍ഷം വരെ പരമാവധി കാലാവധി ലഭിക്കും. തുടര്‍ന്നും തിരിച്ചടയ്ക്കാന്‍ പറ്റിയില്ലെങ്കില്‍ ലോണ്‍ പുതുക്കിയാല്‍ മതി.
3. സ്വര്‍ണത്തിന്റെ മൂല്യം നിര്‍ണയിക്കല്‍
സ്വര്‍ണത്തിന് ഒരു ലക്ഷം രൂപ വിലയുണ്ടെങ്കിലും അതിന്റെ 60 ശതമാനം(60000) രൂപമാത്രമേ വായ്പയായി ലഭിക്കുകയുള്ളൂ.
4. വായ്പാ തുക കണക്കുകൂട്ടല്‍
ഓരോ ബാങ്ുകാരും ഓരോ രീതിയിലാണ് സ്വര്‍ണത്തിന്റെ മൂല്യം നിര്‍ണയിക്കുന്നത്. ചിലര്‍ അവസാന രണ്ടാഴ്ചത്തിന്റെ സ്വര്‍ണത്തിന്റെ വിലയുടെ അടിസ്ഥാനത്തിന് ഗ്രാമിന് മൂല്യം തീരുമാനിക്കും. എന്നാല്‍ ചിലര്‍ അതാത് ദിവസത്തെ വില തന്നെയായിരിക്കും പണയ സ്വര്‍ണത്തിനും നല്‍കുന്നത്. ഏതാണ് നമുക്ക് അനുയോജ്യം എന്ന് വിലയിരുത്തിയ ശേഷം മാത്രം സ്വര്‍ണം പണയത്തിനുള്ള സ്ഥാപനം തിരഞ്ഞെടുക്കുക.
5. സ്ഥാപനത്തിന്റെ വിശ്വാസ്യത
വ്യത്യസ്തമായ നിരവധി സ്‌കീമുകളുമായി നിരവധി സ്വകാര്യ സ്ഥാപനങ്ങളാണ് സ്വര്‍ണ പണയ വായ്പ നല്‍കുന്നത്. അതുകൊണ്ടു തന്നെ വായ്പയ്ക്കായി കണ്ണുമടച്ച് ഇത്തരം സ്ഥാപനങ്ങളെ സമീപിക്കരുത്. സ്ഥാപനത്തിന്റെ വിശ്വാസ്യത, സ്‌കീമിന്റെ പ്രത്യേകത എന്നിവ കൃത്യമായി മനസിലാക്കി മാത്രമേ സ്വര്‍ണം പണയമായി നല്‍കി പണം കൈപ്പറ്റാവൂ.
6. പണയത്തിനായി തിരഞ്ഞെടുക്കുന്ന സ്വര്‍ണം
പലരും ആഭരണങ്ങളാണ് സ്വര്‍ണ പണയത്തിനായി തെരഞ്ഞെടുക്കാറ്. പല സ്ഥാപനങ്ങളും ഗോള്‍ഡ് കോയിനുകളും സ്വര്‍ണ ബിസ്‌ക്കറ്റ്, സ്വര്‍ണക്കട്ടി എത്തിവയെല്ലാം പണയത്തിനായി സ്വീകരിക്കാറില്ല. അതിനാല്‍ പണയത്തിന് മുമ്പെ ഇതെല്ലാം മനസിലാക്കിയിരിക്കണം.
7. വായ്പ തിരിച്ചടക്കാനുണ്ടോ
സ്വര്‍ണ പണയത്തിനായി ബാങ്കിലേക്ക് പോകും മുമ്പ് ആ സ്ഥാപനത്തില്‍ വായ്പ കുടിശ്ശികയോ എന്തെങ്കിലും ക്രെഡിറ്റോ നിങ്ങളുടെ പേരിലുണ്ടോ എന്ന് ഓര്‍ക്കണം. കാരണം പുതുതായി വായ്പ എടുക്കുമ്പോള്‍ മുമ്പത്തെ കുടിശ്ശിക തുക തിരിച്ചെടുത്ത ശേഷം ബാക്കി പണം മാത്രമേ ബാങ്കുകാര്‍ നല്‍കുകയുള്ളു.
8. തിരിച്ചടവ് രീതി
തിരിച്ചടവ് കാലവധിയെ പോലെ തന്നെ ശ്രദ്ധിക്കേണ്ട കാര്യമാണ് തിരിച്ചടവ് രീതിയും തവണകളായി ലോണ്‍ തിരിച്ചടക്കാന്‍ സാധിക്കുമെങ്കില്‍ ഏറ്റവും നല്ലത് അതായിരിക്കും. നിങ്ങള്‍ക്ക് ഏത് രീതിയില്‍ തിരിച്ചടക്കാം എന്നത് മുന്‍പെ തന്നെ ബാങ്കുമായി സംസാരിച്ച് വ്യക്തത വരുത്തുക.