ഓഹരിവിപണി തകിടം മറിയുന്നു

  സെന്‍സെക്‌സ് , ഓഹരിവിപണി , അന്താരാഷ്ട്ര വിപണി
മുംബൈ| jibin| Last Modified ചൊവ്വ, 16 ഡിസം‌ബര്‍ 2014 (12:30 IST)
പുതിയ വാരത്തിന്റെ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ കനത്ത ഇടിവ്. സെന്‍സെക്‌സ് സൂചിക 400 പോയന്റ് നഷ്ടത്തില്‍ 27,000ന് താഴെപോയി. 122 പോയന്റ് താഴ്ന്ന നിഫ്റ്റിയില്‍ 8,097ലാണ് വ്യാപാരം നടക്കുന്നത്.

രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. ഡോളറിനെതിരെ 63 ആണ് രൂപയുടെ മൂല്യം. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറയുന്നതും ചൈനയിലെ സംഭവവികാസങ്ങളുമാണ് വിപണിയെ ബാധിച്ചത്. ഐസിഐസിഐ ബാങ്ക്, ഐടിസി, എച്ച്ഡിഎഫ്‌സി, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവയാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :