മുംബൈ|
VISHNU N L|
Last Updated:
ചൊവ്വ, 22 സെപ്‌റ്റംബര്‍ 2015 (11:12 IST)
ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 83 പോയന്റ് നേട്ടത്തില്‍ 26276ലും നിഫ്റ്റി 25 പോയന്റ് ഉയര്‍ന്ന് 8002ലുമെത്തി.
515 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 149 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഇന്‍ഫോസിസ്, എംആന്റ്എം, ആക്‌സിസ് ബാങ്ക്, ഒഎന്‍ജിസി, ഭേല്‍, ബോഷ്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയവ നേട്ടത്തിലും ഹിന്‍ഡാല്‍കോ, ഐഡിബിഐ, ഐഎഫ്‌സിഐ, ആംടെക് ഓട്ടോ തുടങ്ങിയവ നഷ്ടത്തിലാണ്.
രൂപയുടെ മൂല്യത്തില്‍ നേരിയ നേട്ടമുണ്ടായി. അഞ്ച് പൈസ ഉയര്‍ന്ന് 65.67ലാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം. അതേസമയം സ്വര്‍ണവില പവന് 120
രൂപ കുറഞ്ഞ് 19,720 രൂപയായി. 2465 രൂപയാണ് ഗ്രാമിന് വില. 19,840 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
ആഗോള വിപണിയില്‍ വിലകുറഞ്ഞതും രൂപയുടെ മൂല്യത്തില്‍ നേരിയ മുന്നേറ്റമുണ്ടായതുമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.