ഊർജ മേഖലയിലെ രണ്ട് പൊതുമേഖല കമ്പനികളുടെ ഐപിഒ ഉടൻ

അഭിറാം മനോഹർ| Last Updated: ബുധന്‍, 18 ഓഗസ്റ്റ് 2021 (22:23 IST)
ഊര്‍ജ മേഖലയിലെ രണ്ട് പൊതുമേഖല കമ്പനികള്‍ ഓഹരി വിപണിയിലേക്ക്.എന്‍ടിപിസിയുടെ കീഴിലുളള എന്‍ടിപിസി വിദ്യുത് വ്യാപാര്‍ നിഗം ലിമിറ്റഡും (എന്‍വിവിഎന്‍) എന്‍ടിപിസി റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡും (എന്‍ടിപിസിആര്‍ഇഎല്‍) മാണ് ഐപിഒയ്ക്ക് തയ്യാറെടുക്കുന്നത്.

എൻടി‌പി‌സിയുടെ കീഴിൽ ഊർജ വിതരണം നടത്തുന്ന കമ്പനിയാണ്
എന്‍വിവിഎന്‍. സൗരോര്‍ജ ഉല്‍പ്പാദന രംഗത്തെ പൊതുമേഖല കമ്പനിയാണ് എന്‍ടിപിസിആര്‍ഇഎല്‍. അടുത്ത സാമ്പത്തിക വർഷമായിരിക്കും രണ്ട് കമ്പനികളുടെയും ഐപിഒ.


2032 ആകുന്നതോടെ പുനരുല്‍പാദിപ്പിക്കാവുന്ന സ്രോതസ്സുകളില്‍ നിന്ന് 60 ജിഗാവാട്ട് ഊര്‍ജമാണ് എന്‍ടിപിസി ലക്ഷ്യമിടുന്നത്.ഗുജറാത്തില്‍ റാന്‍ ഓഫ് കച്ചില്‍ 4.75 ജിഗാവാട്ട് ശേഷിയില്‍ രാജ്യത്തെ ഏറ്റവും വലിയ സോളാര്‍ പാര്‍ക്ക് നിര്‍മിച്ചുകൊണ്ടിരിക്കുകയാണ് എന്‍ടിപിസിആര്‍ഇഎല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :