നാ ലീക്ക് രണ്ടാം റാങ്ക്

സിംഗപ്പൂര്‍| WEBDUNIA| Last Modified ബുധന്‍, 19 ഫെബ്രുവരി 2014 (10:37 IST)
PRO
തിങ്കളാഴ്ച പുറത്തിറക്കിയ ലോക വനിതാ ടെന്നീസ് അസോസിയേഷന്റെ ലോക റാങ്കിങ്ങില്‍ ചൈനയുടെ മികച്ച ടെന്നീസ്താരം നാ ലീ രണ്ടാംറാങ്കിലേക്ക് ഉയര്‍ന്നു. ജനവരിയില്‍ നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം നേടിയ നാ ലീ 6,690 പോയന്‍റുമായാണ് ലോക രണ്ടാം നമ്പര്‍ പദവിയിലേക്കുയര്‍ന്നത്.

ഒരു ഏഷ്യന്‍ വനിതാതാരത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റാങ്കിങ്ങാണ് ഇത്. കരിയറില്‍ രണ്ട് ഗ്രാന്‍ഡ്സ്ലാം കിരീടത്തിനുടമയായ ലീ 32മത് റാങ്കില്‍ നിന്നും കഴിഞ്ഞവര്‍ഷം മൂന്നാം നമ്പറായി ഉയര്‍ന്നിരുന്നു. ചൈനയുലെ വൂഹാന്‍ സ്വദേശിനിയാണ് 31-കാരിയായ ലീ.

വനിതാ ഡബിള്‍സില്‍ ഷുവായി പെങ് ലോക ഒന്നാം നമ്പര്‍ സ്ഥാനത്തിന് അര്‍ഹയായി. 17 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ക്കുടമയായ അമേരിക്കയുടെ സെറീന വില്യംസ് 12,380 പോയന്‍േറാടെ റാങ്കിങ്ങില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി.

പോളണ്ടിന്റെ അഗ്‌നീസ്‌ക റഡ്വാന്‍സ്‌ക, ബെലാറസിന്റെ വിക്ടോറിയ അസാരെങ്ക, റഷ്യയുടെ മരിയ ഷറപ്പോവ എന്നിവരാണ് യഥാക്രമം മൂന്നു മുതല്‍ അഞ്ചുവരെയുള്ള സ്ഥാനങ്ങളില്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :