സിംഗപ്പുര്‍|
Last Modified വെള്ളി, 8 ഓഗസ്റ്റ് 2014 (11:08 IST)
ബ്രസീല്‍ ടീമിനും ആരാധകര്‍ക്കും ആശ്വാസം പകര്‍ന്നുകൊണ്ട് ഫുട്ബോളില്‍ നെയ്മര്‍ സജീവമാകാന്‍ തയ്യാറെടുക്കുന്നു. പരുക്കില്‍ നിന്ന് മോചിതനായെന്നും ടിംഗങ്ങള്‍ക്കൊപ്പം പരിശീലന്‍ ആരംഭിച്ചെന്നുമുല്ല വാര്‍ത്തകള്‍ പുറത്തു വന്നു.
ലോകകപ്പ് മത്സരത്തിനിടെ നട്ടെല്ലിന് പരിക്കേറ്റ് പുറത്തായശേഷം ആദ്യമായാണ് 22 കാരനായ താരം ക്ലബ്ബിന്റെ മുന്‍നിര ടീമിനൊപ്പം പരിശീലനത്തിനിറങ്ങുന്നതെന്ന് ബാഴ്‌സലോണ അധികൃതര്‍ പറഞ്ഞു.
ലോകകപ്പിനുശേഷമുള്ള ആദ്യ സൗഹൃദ മത്സരത്തില്‍ ഒക്ടോബര്‍ 14ന് സിംഗപ്പൂരില്‍ ജപ്പാനെ നേരിടുന്ന ബ്രസീലിനും നെയ്മര്‍ പരിശീലനം പുനരാരംഭിച്ചെന്ന വാര്‍ത്ത ആശ്വാസകരമായി. പരിക്ക് പൂര്‍ണമായി മാറിയതോടെ ബാഴ്‌സലോണ ടീമിനൊപ്പം അടുത്ത സീസണ്‍ മുതല്‍ കളിക്കാനാവുമെന്ന് നെയ്മര്‍ പറഞ്ഞു.
ജൂലായ് നാലിന് ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ കൊളംബിയയ്‌ക്കെതിരായ മത്സരത്തിനിടെ ഡിഫന്‍ഡര്‍ യുവാന്‍ സുനിഗയുടെ കാല്‍മുട്ടുകൊണ്ടാണ് നെയ്മര്‍ക്ക് നട്ടെല്ലിന് പരിക്കേറ്റത്. അന്ന് കളംവിട്ട താരത്തിന് ലോകകപ്പിലെ ബാക്കി മത്സരങ്ങളും നഷ്ടമായി.
ആഗസ്ത് 24 ന് എല്‍ച്ചെയ്ക്ക് എതിരെയാണ് ലാലിഗയില്‍ ബാഴ്‌സലോണയുടെ ആദ്യ മത്സരം. അഞ്ചുതവണ ലോകകിരീടം നേടിയ ബ്രസീല്‍ ലോകകപ്പ് സെമിയിലെ തോല്‍വിക്ക് ശേഷം ആദ്യമായാണ് കളത്തിലിറങ്ങിയത്.