ഒഴിഞ്ഞ സ്റ്റേഡിയത്തിൽ കളിക്കേണ്ടി വരുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ല: ജോക്കോവിച്ച്

അഭിറാം മനോഹർ| Last Modified ബുധന്‍, 27 മെയ് 2020 (15:34 IST)
ഒഴിഞ്ഞ വേദിയിൽ ടെന്നീസ് കളിക്കേണ്ടിവരുമെന്ന് സ്വപ്‌നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കക്വിച്ച്.കുടുംബത്തിനും ടെന്നിസിനെ ഇഷ്ടപ്പെടുന്നവര്‍ക്കുവേണ്ടിയും കൂടിയാണ് ഇതുവരെ ടെന്നീസ് കളിച്ചത്.ഒരിക്കലും എനിക്ക് മാത്രമായി ടെന്നീസ് കളിച്ചിട്ടില്ല.നിലവിലെ സാഹചര്യം മാറി മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയുന്നത് തന്നെ ഭാഗ്യമാണെന്നും ജോക്കോവിച്ച് പറഞ്ഞു.

ടെന്നീസ് കളിക്കുകയെന്നത് ഏറെ സന്തോഷവും സ്‌നേഹവും നല്‍കുന്നതാണ്. താരങ്ങളെയും കാണികളെയും അടുപ്പിക്കുന്നതിൽ ടെന്നീസിന് നിർണായക പങ്കുണ്ട് ജോക്കോവിച്ച് പറഞ്ഞു.വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന ടെന്നീസ് മത്സരങ്ങൾ പുനരാരംഭിക്കുന്നതിനെ പറ്റി സംസാരിക്കുന്നതിനിടെയാണ് ജോക്കോവിച്ച് മനസ്സ് തുറന്നത്.നേരത്തെ ബുണ്ടസ് ലിഗ മത്സരങ്ങൾ ആളില്ലാതെ രീതിയിൽ പുനരാരംഭിച്ചിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :