റിയോയില്‍ ഒരു സുന്ദരിയുടെ കുറവുണ്ടെന്ന്, ഒടുവില്‍ അവള്‍ അവിടെയെത്തി; കണ്ടിട്ടും... കണ്ടിട്ടും കൊതി തീരാതെ ആരാധകര്‍

ഇസിന്‍ റിയോയില്‍ എത്തിയതോടെ സന്തോഷത്തിലായതാര് ?

 isinbayeva, rio olympics , Russia , Rio de Janeiro , 2016 Olympics , ഇസിന്‍ബയേവ , റിയോ , ഒളിമ്പിക്‍സ് , സുന്ദരി , പോള്‍‌വാള്‍ട്ട് , റഷ്യ
റിയോ| jibin| Last Modified വ്യാഴം, 18 ഓഗസ്റ്റ് 2016 (16:35 IST)
ഒളിമ്പിക്‍സുകളില്‍ എല്ലാവരും അന്വേഷിക്കുന്ന മുഖമാണ് റഷ്യന്‍ വനിതാ പോള്‍ വാള്‍ട്ട് കായികതാരമായ യേലേന ഇസിന്‍ബയേവയുടേത്. ഈ നീളന്‍ സുന്ദരിയെ കാണാനായി ടിക്കെറ്റെടുത്ത് എത്തിയവരും നിരവധിയാണ്. എന്നാല്‍, ഇത്തവണ റിയോയില്‍ ഇസിന്‍ എത്തിയില്ല.

ഉത്തേജക മരുന്ന് വിവാദത്തില്‍ റഷ്യന്‍ അത്ലറ്റിക് ഫെഡറേഷന് വിലക്കുള്ളതിനാലാണ് ലോകത്താകമാനം ആരാധകരുള്ള ഇസിനെ റിയോയില്‍ കാണാന്‍ സാധിക്കാതിരുന്നത്. എന്നാല്‍, അത്ലറ്റിക് മത്സരങ്ങള്‍ ആരംഭിച്ചതോടെ റഷ്യന്‍ താരം റിയോയില്‍ എത്തിയെന്നാണ് വിവരം.

ഉത്തേജക മരുന്ന് വിവാദത്തില്‍ തങ്ങളെ വിലക്കിയ ഒളിമ്പിക് അസോസിയേഷനോട് ഒരിക്കലും പൊറുക്കാന്‍ പറ്റില്ല എന്നാണ് ഇസിന്‍ പറയുന്നതെങ്കിലും മത്സരങ്ങള്‍ കാണാതിരിക്കാന്‍ ലോകം കണ്ട ഏറ്റവും മികച്ച വനിതാ പോള്‍വാള്‍ട്ട് താരത്തിന് കഴിയില്ല. തന്നെ കാണാന്‍ ആരാധകര്‍ കാത്തു നില്‍ക്കുകയാണ്, അവരുടെ സ്‌നേഹം കണ്ടില്ലെന്ന് നടിക്കാന്‍
കഴിയില്ലെന്നുമാണ് അവര്‍ പറയുന്നത്.

അഞ്ചാം വയസില്‍ ജിംനാസ്‌റ്റിക് പരിശീലനം ആരംഭിച്ച ഇസിന്‍ പിന്നീട് പോള്‍വാള്‍ട്ടിലേക്ക് തിരിയുകയായിരുന്നു. തുടര്‍ന്നങ്ങോട്ട് നേട്ടങ്ങളുടെ കൊടുമുടി കയറിയ അദ്ദേഹം 2005 മുതല്‍ 2009 വരെ ലോകചാമ്പ്യനായിരുന്നു. 2009 ല്‍ ഇസിന്‍ ചാടിക്കടന്ന 5.06 മീറ്ററാണ് പോള്‍വാള്‍ട്ടിലെ ലോകറെക്കോര്‍ഡ്.

രണ്ട് തവണ ലോക ചാമ്പ്യനും രണ്ട് തവണ ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവുമായിരുന്നു. 2004ലും 2008ലുമാണ് ഇസിന്‍ബയേവ ഈ നേട്ടം സ്വന്തമാക്കിയത്. ഔട്ട്‌ഡോറില്‍ 5.06 മീറ്ററും ഇന്‍ഡോറില്‍ല്‍ 5.01 മീറ്ററുമാണ് ഇസിന്‍ബയേവയുടെ മികച്ച സമയം. തുടര്‍ച്ചയായി സ്വന്തം റെക്കോര്‍ഡ് തിരുത്തുന്നത് കൊണ്ടാണ് ഇസിന് ലേഡി ബൂബ്ക എന്ന ഓമനപ്പേര് ആരാധകര്‍ സമ്മാനിച്ചത്.

ഇപ്പോള്‍ 34 വയസുള്ള ഇസിന്‍ ടോക്ക്യോയില്‍ നടക്കുന്ന അടുത്ത ഒളിമ്പിക്‍സില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ സംശയമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :