ഇഞ്ചിയോൺ|
jibin|
Last Modified ചൊവ്വ, 23 സെപ്‌റ്റംബര്‍ 2014 (10:16 IST)
ഏഷ്യൻ ഗെയിംസില്‍ ഇന്ത്യക്ക് ഒരു വെങ്കല മെഡൽ കൂടി. കരിയറിനോട് വിടപറയുന്ന ഇന്ത്യയുടെ ഒരേയൊരു വ്യക്തിഗത ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയിലൂടെയാണ്
ഇന്ത്യ മെഡൽ നേടിയത്.
10 മീറ്റർ എയർ റൈഫിളിലാണ് ബിന്ദ്ര വെങ്കലം നേടിയത്. ഈയിനത്തിൽ സ്വർണവും വെള്ളിയും ചൈനയ്ക്കാണ്. പത്തു മീറ്റർ എയർ റൈഫിൾസ് വ്യക്തിഗത ഇനത്തിൽ സഞ്ജീവ് രജ്‌പുത്തിനും രവികുമാറിനും ഫൈനലിലേക്ക് യോഗ്യത നേടാനായിരുന്നില്ല.
സഞ്ജീവ് രജ്‌പുത്, രവികുമാർ,
അഭിനവ് ബിന്ദ്ര എന്നിവരടങ്ങുന്ന ടീമാണ് നേരത്തെ ടീമിൽ 10 മീറ്റർ എയർ റൈഫിൾ ഇനത്തില്‍ വെങ്കലം നേടിയത്. കഴിഞ്ഞ ദിവസമാണ് അഭിനവ് ബിന്ദ്ര ഷൂട്ടിംഗിൽ നിന്ന് വിരമിക്കുമെന്ന്
പ്രഖ്യാപിച്ചത്. 2008ലെ ബീജിങ് ഒളിമ്പിക്സിലായിരുന്നു ബിന്ദ്രയുടെ സ്വർണ നേട്ടം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.