തോൽവികൾ ഏറ്റുവാങ്ങാൻ ബ്ലാസ്റ്റേഴ്സിന് സീസൺ ഇനിയും ബാക്കി

അഭിറാം മനോഹർ| Last Modified ശനി, 21 ഡിസം‌ബര്‍ 2019 (10:25 IST)
കഴിഞ്ഞ മത്സരങ്ങളിൽ ആശ്വസിക്കാൻ പാകത്തിൽ സമനില സമ്മാനിച്ചുകൊണ്ടിരുന്ന ടീമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. ടീമിന്റെ സമനിലകുരുക്കിൽ നിന്നും ചെന്നൈക്കെതിരെ ടീം രക്ഷപ്പെട്ടപ്പോൾ ടീം തകർന്നടിയുന്ന കാഴ്ചയായിരുന്നു ചെന്നൈ സമ്മാനിച്ചത്. ടീമിനെ നെഞ്ചോട് ചേർത്തുനിർത്തിയ ആരാധകരെ പോലും നിരാശരക്കുന്ന പ്രകടനമാണ് മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ കാഴ്ചവെച്ചത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് മത്സരത്തിൽ ചെന്നൈയിൻ എഫ് സിക്കെതിരെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ഒന്നടക്കം നാലു ഗോളുകളും പിറന്നത് മത്സരത്തിന്റെ ഫസ്റ്റ് ഹാഫിലാണ്.

പ്രതിരോധ
പിഴവുകളിൽ നിന്നാണ് മത്സരത്തിൽ മൂന്ന് ഗോളുകളും ബ്ലാസ്റ്റേഴ്സ് വലയിൽ വീണത്.ആന്ദ്രെ ഷെംബ്രിയും,ചാങ്തെയും,വാൽസക്കിസും ചെന്നൈക്കായി ഓരോ കണ്ടെത്തി. ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് നായകൻ ഓഗ്ബച്ചെ അടിച്ച ആശ്വാസഗോളാണ് മത്സരത്തിൽ തോൽവിയുടെ ആഘാതം കുറച്ചത്.

സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ആദ്യപകുതിയിലെ നാലാം മിനുറ്റിൽ തന്നെ ആന്ദ്രെ ഷെംബ്രിയിലൂടെ ചെന്നൈ ആദ്യ ഗോളടിച്ചു. എന്നാൽ പതിനാലാം മിനുറ്റിൽ തന്നെ കേരളം ഓഗ്ബച്ചെയിലൂടെ മറുപടി നൽകി. എന്നാൽ 30മത് മിനുറ്റിൽ ചാങ്തെയും 40 മത് മിനുറ്റിൽ വാൽകിസും ഗോൾ കണ്ടെത്തിയതോടെ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലായി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഓഗ്ബച്ചെയിലൂടെ കേരളം തിരിച്ചടിക്കാൻ ശ്രമിച്ചുവെങ്കിലും ഫലമൊന്നും ലഭിച്ചില്ല. ഒപ്പം സഹലിന്റെയും മെസ്സിയുടെയും ഷോട്ടുകൾ ഗോളാകാതെ വഴിമാറിയപ്പോൾ ആരാധകർക്ക് നിരാശ മാത്രമായിരുന്നു മത്സരം ബാക്കിവെച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :