ലണ്ടൻ|
jibin|
Last Modified ചൊവ്വ, 15 നവംബര്‍ 2016 (19:49 IST)
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ടീമിനെ ശക്തമാക്കുന്നതിനായി
ഇംഗ്ലണ്ട് ഫുട്ബോൾ ടീം നായകസ്‌ഥാനത്തേക്ക് തിരികെ കൊണ്ടുവന്ന വെയ്ൻ റൂണി സ്പെയിനെതിരായ സ്‌ക്വാഡില്‍ നിന്ന് പുറത്തായി. ചൊവ്വാഴ്ച രാത്രി നടക്കുന്ന സ്പെയിൻ– ഇംഗ്ലണ്ട് രാജ്യാന്തര സൗഹൃദ മത്സരത്തിൽനിന്നും പരുക്കിനെ തുടർന്നാണ് ക്യാപ്റ്റൻ റൂണിയെ ഒഴിവാക്കിയത്.
മുട്ടിനേറ്റ പരുക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ റൂണിക്ക് വിനയായത്. റൂണിക്കു പകരം ലിവർപൂൺ മധ്യനിര താരം ജോർദാൻ ഹെണ്ടേഴ്സൺ നായകനാകും.
കഴിഞ്ഞമാസം സ്ലോവേനിയയ്ക്കെതിരേ നടന്ന മത്സരത്തോടെയാണ് റൂണി ടീമിൽനിന്നു പുറത്തായത്. തുടര്‍ന്ന് പരിശീലകന്‍ ഗാരത് സൗത്ത്ഗേറ്റിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് റൂണി ടീമിലേക്ക് മടങ്ങിയെത്തിയത്.
അതേസമയം, മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിലും റൂണിയുടെ നില പരുങ്ങലിലാണ്. മോശം ഫോമും പരുക്കും താരത്തിനെ പിടികൂടിയതിനാല്‍ പല മത്സരങ്ങളിലും പകരക്കാരനായാണ് റൂണി കളത്തിലിറങ്ങുന്നത്.