8758 എന്ന നമ്പരിൽ ജേഴ്‌സി തയ്യാറാക്കുമെന്ന് ചെന്നൈ സൂപ്പർ കിംഗ്‌സ്: ആ സംഖ്യയ്ക്ക് ഒരു പ്രത്യേകതയുണ്ട്
ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് സ്വർണം സമ്മാനിച്ച നീരജ് ചോപ്രയ്ക്ക് ആദരം അറിയിച്ച് ചെന്നൈ സൂപ്പർ കിംഗ്‌സ്. നീരജ് ചോപ്രയോടുള്ള ആദരസൂചകമായി ഒളിമ്പിക്‌സിൽ താരം സ്വന്തമാക്കിയ 87.58 മീറ്റർ ദൂരത്തെ സൂചിപ്പിച്ച് പുതിയ ജേഴ്‌സി തയ്യാറാക്കുമെന്നാണ് ചെന്നൈ അധികൃതർ അറിയിച്ചിരിക്കുന്നത്.
Anbuden saluting the golden arm of India, for the Throw of the Century!
8️⃣7⃣.5⃣8⃣
സ്പെഷ്യൽ ജേഴ്സിക്കൊപ്പം നീരജ് ചോപ്രയ്ക്ക് ഒരു കോടി രൂപയുടെ പാരിതോഷികവും ചെന്നൈ ഫ്രാഞ്ചൈസി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ കായികചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ നേട്ടങ്ങളിലൊന്നിനെ പിന്തുണയ്ക്കാനും അഭിനന്ദിക്കാനുമുള്ള ചെന്നൈ സൂപ്പർ കിംഗ്സിന്റെ തീരുമാനത്തെ വലിയ ആവേശത്തോടെയാണ് കായികലോകം സ്വീകരിച്ചിരിക്കുന്നത്.
