കോമണ്‍‌വെല്‍ത്ത് ഗെയിംസ്; ഇന്ത്യക്ക് 10 സ്വര്‍ണം, പട്ടികയില്‍ മൂന്നാമത്

ബാഡ്മിന്റണില്‍ ഇന്ത്യക്ക് സ്വര്‍ണം

അപര്‍ണ| Last Modified ചൊവ്വ, 10 ഏപ്രില്‍ 2018 (10:19 IST)
കോമൺവെൽത്ത് ഗെയിംസിന്റെ അഞ്ചാം ദിനത്തില്‍ കൂടുതല്‍ സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. ഷൂട്ടിങ് റേഞ്ചിലെ വിശ്വസ്തൻ ജീത്തു റായിയുടെ റെക്കോർഡ് സ്വർണം, മിക്സ്ഡ് ബാഡ്മിന്റൻ ടീമിന്റെയും പുരുഷ ടേബിൾ ടെന്നിസ് ടീമിന്റെയും ആവേശ വിജയങ്ങൾ എന്നിവ ഇന്ത്യക്ക് നിറം പകർന്നു.

ഇന്നലെ മൂന്നു സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കലവും നേടിയ മെഡൽ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണുള്ളത്. 10 സ്വർണവും നാലു വെള്ളിയും അഞ്ചു വെങ്കലവുമാണ് ഇന്ത്യയുടെ ആകെ സമ്പാദ്യം.
അവസാന ദിനമായ ഇന്നലെ പുരുഷന്മാരുടെ 105 കിലോഗ്രാം വിഭാഗത്തിൽ പ്രദീപ് സിങ്ങിന് വെള്ളി. ലോൺ ബോളിലും ഇന്നലെ നടന്ന മൂന്നു മൽസരങ്ങളിലും ഇന്ത്യ വിജയിച്ചു.

ബാഡ്മിന്റനിലെ മലേഷ്യൻ ആധിപത്യം തകർത്തെറിഞ്ഞാണ് ഇന്ത്യ സ്വര്‍ണം സ്വന്തമാക്കിയത്. ബാഡ്മിന്റൻ ടീം ഇവന്റിലാണ് ഇതിഹാസ താരം ലീ ചോങ് വെയിയെ അടക്കം മുട്ടുകുത്തിച്ച് ഇന്ത്യൻ സംഘം സ്വർണം നേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :