ഉത്തേജക പരിശോധനയ്ക്ക് സാമ്പിൾ നൽകിയില്ല, ബജ്റംഗ് പുനിയയ്ക്ക് 4 വർഷത്തെ വിലക്ക്

അഭിറാം മനോഹർ| Last Modified ബുധന്‍, 27 നവം‌ബര്‍ 2024 (13:06 IST)
ഗുസ്തിതാരം ബജ്രംഗ് പുനിയയ്ക്ക് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ) നാല് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി. ഉത്തേജക പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടി. വിലക്ക് വന്നതോടെ മത്സരങ്ങളില്‍ പങ്കെടുക്കാനോ പരിശീലകനാകാനോ ബജ്രംഗ് പുനിയയ്ക്ക് കഴിയില്ല. 2021ലെ ടോക്കിയോ ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ നേടിയ താരമാണ് ബജ്‌റംഗ് പുനിയ.

മാര്‍ച്ച് 10ന് ദേശീയ ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സിനിടെയാണ് ബജ്‌റംഗ് പുനിയ ഉത്തേജക പരിശോധനയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. മുന്‍കാല പ്രാബല്യത്തോടെ ഈ വര്‍ഷം ഏപ്രില്‍ 23 മുതല്‍ 4 വര്‍ഷത്തേക്കാണ് വിലക്ക്. നേരത്തെ ബജ്‌റംഗിനെ സസ്‌പെന്‍ഡ് ചെയ്തതിനെതിരെ നല്‍കിയ അപ്പീല്‍ തള്ളികൊണ്ടാണ് നാഡയുടെ നടപടി. അതേസമയം സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചിട്ടില്ലെന്നും ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും ബ്രിജ്ഭൂഷന്‍ സിങ്ങിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിന്റെ പ്രതികാരനടപടിയാണ് ഇതെന്നും ബജ്‌റംഗ് പുനിയ ആരോപിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :