വീട്ടിലെ തുളസിച്ചെടി ഉണങ്ങുന്നുണ്ടോ? എങ്കിൽ അറിഞ്ഞോളൂ അതൊരു സൂചനയാണ്!

വീട്ടിലെ തുളസിച്ചെടി ഉണങ്ങുന്നുണ്ടോ? എങ്കിൽ അറിഞ്ഞോളൂ അതൊരു സൂചനയാണ്!

Rijisha M.| Last Modified വ്യാഴം, 12 ജൂലൈ 2018 (17:07 IST)
ഹൈന്ദവ വിശ്വാസത്തിൽ വീടിന് മുമ്പിൽ ഒരു തുളസിച്ചെടി നിർബന്ധമാണ്. പുണ്യസസ്യം എന്നതിനേക്കാള്‍ ഉപരിയായി ധാരാളം ഔഷധഗുണങ്ങളും തുളസിക്കുണ്ട്. നല്ലപോലെ പരിപാലിച്ചിട്ടും തുളസിച്ചെടി ഉണങ്ങിപ്പോകുന്നത് പല വീടുകളിലേയും ഒരു പ്രശ്‌നമാണ്. തുളസിച്ചെടി ഉണങ്ങുന്നത് വീടുകളില്‍ ദോഷവും ഐശ്വര്യക്കേടും വരുന്നതിന്റെ സൂചനയാണെന്നാണ് വേദങ്ങളില്‍ പറയുന്നത്.

ഒരു പ്രാവശ്യം ഒരു തുളസിയില മാത്രമേ പറിച്ചെടുക്കാന്‍ പാടുള്ളൂ എന്നാണ് വേദങ്ങളില്‍ പറയുന്നത്. അതുപോലെ കൈ കൊണ്ടു മാത്രമേ തുളസിയിലകള്‍ നുള്ളാവൂ, അല്ലാതെ
അടർത്തിയെടുക്കുന്നത് ദോഷമാണെന്നും പറയപ്പെടുന്നു. വൈകീട്ടു നാലു മണിയ്ക്കു ശേഷം തുളസിയിലകള്‍ പറിച്ചെടുക്കരുതെന്നും വേദങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്.

ഞായറാഴ്ച ദിവസങ്ങളിലും ദ്വാദശി ദിവസങ്ങളിലും തുളസിയില പറിച്ചെടുക്കാന്‍ പാടില്ല. അതുപോലെ തുളസിയില പറിക്കുന്നതിനായി വലതു കൈ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും വേദങ്ങളില്‍ പറയുന്നു. ഉണങ്ങിയ തുളസി വൃത്തിയുള്ള ഒഴുക്കുള്ള വെള്ളത്തിലായിരിക്കണം ഒഴുക്കി വിടേണ്ടത്. സ്വര്‍ഗത്തെയും ഭൂമിയേയും ബന്ധിപ്പിയ്ക്കുന്ന കണ്ണിയാണ് തുളസി എന്നാണ് വിശ്വാസം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :