കാസ്ട്രോയുടെ ക്യൂബ

PTI
ക്യൂബ എന്നാല്‍ ഫിഡല്‍ കാസ്ട്രോ ആയിരുന്നു ഒരു കാലത്ത്. ഇപ്പോഴും അതിന് വലിയ മാറ്റമൊന്നും വന്നുവെന്ന് പറയാനാകില്ല. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷം അധികാരം സഹോദരന് കൈമാറിയെങ്കിലും അദ്ദേഹത്തിന്‍റെ വ്യക്തി പ്രഭാവത്തിന് ഇളക്കമൊന്നും തട്ടിയിട്ടില്ല.

1959ലെ ഫുല്‍ഗെന്‍സിയോ ബറ്റിസ്റ്റ വിപ്ലവം നയിച്ച കാസ്ട്രോ അധികം വൈകാതെ ക്യുബയുടെ പ്രതിനിധിയായി. 1965 അദ്ദേഹം ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയായി. ഇതിന് ശേഷം ക്യൂബയെ ഏക കക്ഷി അടിസ്ഥാനമാക്കിയുള്ള സോഷ്യലിസ്റ്റ് റിപബ്ലിക്കായി അദ്ദേഹം മാറ്റുകയുണ്ടായി.

1976 ല്‍ കാസ്ട്രോ കൌണ്‍സില്‍ ഓഫ് സ്റ്റേറ്റിന്‍റെയും കൌണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്സിന്‍റെയും പ്രസിഡന്‍റാ‍യി. ഇതിന് പുറമെ ക്യൂബന്‍ സേനയുടെ മേധാവിയും കാസ്ടോ തന്നെയാണ്.

1959 ല്‍ അധികാരത്തിലെത്തിയ ശേഷം കാസ്ട്രോ പ്രശംസയ്ക്കും അതു പോലെ വിമര്‍ശനത്തിനും വിധേയനായി. എതിരാളികള്‍ കാസ്ട്രോയെ സ്വേച്ഛാധിപതി എന്ന് ആക്ഷേപിക്കുന്നു. പൊതു തെരഞ്ഞെടുപ്പിലൂടെ അല്ല അദ്ദേഹം അധികാ‍രത്തിലെത്തിയെന്നതാണ് ഇതിന് കാരണം.

ക്യൂബയ്ക്ക് പുറത്ത് കാസ്ട്രോ അറിയപ്പെടുന്നത് പഴയ സോവിയറ്റ് യൂണിയനോടും അമേരിക്കയോടും അദ്ദേഹം സ്വീകരിച്ചിരുന്ന നിലപാടുകളിലുടെയാണ്. സോവിയറ്റ് യൂണിയനോട് അടുപ്പം പുലര്‍ത്തിയിരുന്ന രാജ്യങ്ങളോട് നല്ല ബന്ധത്തിലായിരുന്ന കാസ്ട്രോ അമേരിക്കയുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല.അമേരിക്ക പല പ്രാവശ്യം കാസ്ട്രോയെ വധിക്കാന്‍ ശ്രമിച്ചതായി ആരോപണമുണ്ട്.

2005 വരെ അജയ്യനായ ഭരണാധികാരിയായി തുടര്‍ന്ന കാസ്ട്രോ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് 2006 ജൂലൈയില്‍ അധികാരം സഹോദരന്‍ റൌള്‍ കാസ്ട്രോയ്ക്ക് കൈമാറുകയുണ്ടായി. കുടലിലെ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയുണ്ടായി. അദേഹം മരിച്ചുവെന്ന് വരെ വാര്‍ത്ത പ്രചരിച്ചു.

എന്നാല്‍, കഴിഞ്ഞ ആഴ്ച താന്‍ ഇനി മത്സരിക്കില്ലെന്നും അധികാരം ഏറ്റെടുക്കാന്‍ താല്പര്യമില്ലെന്നും കാണിച്ച് അദ്ദേഹം പ്രസ്താവന നടത്തിയിരുന്നു. പുതുതലമുറയുടെ വഴി മുടക്കാന്‍ താന്‍ ആഗ്രക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

അതിനിടെ കാസ്ട്രോ ഇനിയും കൂബന്‍ നേതൃത്വത്തിലേക്ക് വരണമെന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്ന് അദ്ദേഹത്തിന്‍റെ സഹോദരന്‍ റൌള്‍ കാസ്ട്രോ പ്രഖ്യാപിച്ചിട്ടുണ്ട്. കാസ്ട്രോ ആരോഗ്യം വീണ്ടെടുത്ത് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.


ക്യൂബ | WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ...

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്
റോക്കി, കാനി സായിധം, ക്യാപ്റ്റന്‍ മില്ലര്‍ എന്നിങ്ങനെ റോ ആക്ഷന്‍ ചിത്രങ്ങള്‍ സംവിധാനം ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)
മത്സരത്തിന്റെ 13-ാം ഓവറിലായിരുന്നു സംഭവം

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ ...

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)
ജയറാമും ഭാര്യയും നടിയുമായ പാര്‍വതിയും ഒന്നിച്ചുള്ള നൃത്തം വിവാഹാഘോഷ പരിപാടിയുടെ മാറ്റ് ...

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ...

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു
മൂന്നാം ടെസ്റ്റ് മത്സരത്തിനായി ബ്രിസ്‌ബെയ്‌നില്‍ പോകാനായി ടീം ഒന്നടങ്കം തയ്യാറായി ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

എപ്പോഴും ഭക്ഷണം കഴിച്ചതിന് ശേഷം വീണ്ടും വിശപ്പ് ...

എപ്പോഴും ഭക്ഷണം കഴിച്ചതിന് ശേഷം വീണ്ടും വിശപ്പ് തോന്നുന്നുണ്ടോ? കാരണങ്ങള്‍ ഇവയാണ്
തൃപ്തികരമായ രീതിയില്‍ ഭക്ഷണം കഴിച്ച ശേഷവും വിശപ്പ് അനുഭവപ്പെടുന്ന അവസ്ഥ നിങ്ങള്‍ക്ക് ...

കരളിന്റെ ആരോഗ്യത്തിന് വെളുത്തുള്ളി കഴിക്കാം

കരളിന്റെ ആരോഗ്യത്തിന് വെളുത്തുള്ളി കഴിക്കാം
ശരീരത്തിന് നിരവധി ആരോഗ്യഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു സൂപ്പര്‍ ഭക്ഷണമാണ് വെളുത്തുള്ളി. ...

ഹൈപ്പര്‍ തൈറോയിഡിസം ശരീരത്തിന്റെ താപനില ഉയര്‍ത്തും, ...

ഹൈപ്പര്‍ തൈറോയിഡിസം ശരീരത്തിന്റെ താപനില ഉയര്‍ത്തും, ഇക്കാര്യം അറിയണം
ഉറങ്ങുമ്പോള്‍ അമിതമായി വിയര്‍ക്കുന്നത് പലര്‍ക്കും ബുദ്ധിമുട്ടാണ്. തുടര്‍ച്ചയായ ഇത്തരം ...

PCOD Symptoms: പിസിഒഡിയുള്ള സ്ത്രീകളില്‍ ഗര്‍ഭധാരണം ...

PCOD Symptoms: പിസിഒഡിയുള്ള സ്ത്രീകളില്‍ ഗര്‍ഭധാരണം ബുദ്ധിമുട്ടാണോ?
ആര്‍ത്തവ സമയത്തിലെ ക്രമം തെറ്റല്‍ ആണ് പിസിഒഡിയുടെ പ്രധാന ലക്ഷണം

ഫിഷ് ഫ്രൈ കൂടുതല്‍ രുചികരമാകാനുള്ള ടിപ്‌സ്; വീട്ടില്‍ ...

ഫിഷ് ഫ്രൈ കൂടുതല്‍ രുചികരമാകാനുള്ള ടിപ്‌സ്; വീട്ടില്‍ പരീക്ഷിച്ചു നോക്കൂ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ചെറുനാരങ്ങാ നീര് എന്നിവ കൂടി ചേര്‍ത്ത് മീന്‍ ...