കലാമിന്‍റെ വെളിപ്പെടുത്തല്‍ ഞെട്ടലായി

WD
രാഷ്ട്രപതി സ്ഥാനത്തു നിന്നും പടിയിറങ്ങിയ ശേഷം പാര്‍ലമെന്‍റ് ആക്രമണ കേസിനെ കുറിച്ച് കലാം നടത്തിയ വെളിപ്പെടുത്തലുകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ സത്യാസത്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു.

പാര്‍ലമെന്‍റ് ആക്രമണ കേസിലെ മുഖ്യ പ്രതിയായ അഫ്സല്‍ ഗുരുവിന്‍റെ വധശിക്ഷയിന്‍‌മേല്‍ രാഷ്ട്രപതി തീരുമാനമെടുക്കാന്‍ താമസിക്കുന്നു എന്ന മുഖ്യ പ്രതിപക്ഷ കക്ഷിയായ ബിജെപിയുടെ ആരോപണം നില നില്‍ക്കവെയാണ് കലാം ഒരു അഭിമുഖത്തില്‍ ഭൂതത്തെ കുടം തുറന്നു വിട്ടത്. ഇത് കലാമിന്‍റെ വിമര്‍ശകര്‍ക്കുള്ള മറുപടിയാവുകയും ചെയ്തു.

അഫ്സല്‍ ഗുരുവിന്‍റെ വധ ശിക്ഷ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ അഭിപ്രായം അറിയിക്കാത്തതാണ് രാഷ്ട്രപതിയുടെ തീരുമാനം വൈകിക്കുന്നതെന്നായിരുന്നു കലാം വെളിപ്പെടുത്തിയത്. ഇക്കാര്യത്തില്‍ സര്‍ക്കാരും രാഷ്ട്രപതിയുടെ ഓഫീസും തമ്മില്‍ സ്വരച്ചേര്‍ച്ച ഇല്ലായിരുന്നോ എന്നു കൂടി സംശയം ഉളവാക്കുന്ന രീതിയിലായിരുന്നു ഈ വെളിപ്പെടുത്തല്‍.

2001 ലെ പാര്‍ലമെന്‍റ് ആക്രമണ കേസിലെ പ്രതിയായ അഫ്‌സല്‍ ഗുരുവിന് 2006 ഒക്ടോബര്‍ 20 ന് വധശിക്ഷ നല്‍കാന്‍ കോടതി വിധിച്ചു. ഈ അവസരത്തില്‍ രാഷ്ട്രപതിക്ക് നല്‍കിയ മാപ്പപേക്ഷ അഫ്സലിന്‍റെ ശിക്ഷയ്ക്ക് താല്‍ക്കാലിക വിരാമമാവുകയായിരുന്നു.

ഇന്ത്യന്‍ നിയമം അനുശാസിക്കുന്നത് പ്രകാരം രാഷ്ട്രപതിക്ക് ഫയല്‍ ചെയ്യുന്ന ദയാഹര്‍ജി ആദ്യം ആഭ്യന്തര മന്ത്രാലയത്തിനും പിന്നീട് കാബിനറ്റിനും നല്‍കുന്നു. കാബിനറ്റ് ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരില്‍ നിന്ന് പ്രതികരണം അറിഞ്ഞ ശേഷം തീരുമാനം രാഷ്ട്രപതിയെ അറിയിക്കും.

PRATHAPA CHANDRAN| Last Modified ബുധന്‍, 26 ഡിസം‌ബര്‍ 2007 (11:59 IST)
കാബിനറ്റ് തീരുമാനം രാഷ്ട്രപതി അനുസരിക്കണമെന്നില്ല. എന്നാല്‍, ഈ തീരുമാനം അറിയാതെ രാഷ്ട്രപതിക്ക് പ്രവര്‍ത്തിക്കാനും സാധ്യമല്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം
പകല്‍ സമയത്ത് ഇടയ്ക്കിടെ ഉറക്കം വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് പതിവായി സംഭവിക്കുന്ന ...

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?
വേനൽക്കാലം മാമ്പഴക്കാലം കൂടിയാണ്. അനേകം ആരോഗ്യ ഗുണങ്ങൾ മാമ്പഴത്തിനുണ്ട്. മാങ്ങ ...

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ...

Sleep Divorce:  ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്
ഇന്ത്യക്കാര്‍ക്കിടയില്‍ സ്ലീപ് ഡീവോഴ് ഉയരുന്നതായാണ് 2025ലെ ഗ്ലോബല്‍ സ്ലീപ് സര്‍വേയില്‍ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം
ഇന്നത്തെ ആധുനിക യുഗത്തില്‍ നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ലാപ്ടോപ്പുകള്‍ നമ്മുടെ ...

മെലിഞ്ഞവർക്ക് ഏത് തരം ഡ്രസ്സ് ആണ് ചേരുക?

മെലിഞ്ഞവർക്ക് ഏത് തരം ഡ്രസ്സ് ആണ് ചേരുക?
ശരീരഘടനയ്ക്ക് അനുസരിച്ചുള്ള വസ്ത്രം ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്. ആ ദിവസത്തിന്റെ ...

മൂന്ന് തരം പാരന്റിങ് രീതി; ഏതാണ് കുട്ടികള്‍ക്ക് വേണ്ടത്

മൂന്ന് തരം പാരന്റിങ് രീതി; ഏതാണ് കുട്ടികള്‍ക്ക് വേണ്ടത്
അതോറിറ്റേറ്റീവ് പാരന്റിങ് രീതിയില്‍ കുറച്ചുകൂടെ നല്ല ഫലം ലഭിക്കുമെന്നാണ് മനശാസ്ത്രത്തില്‍ ...

നിങ്ങളുടെ പങ്കാളി നിങ്ങളോട് നീതിപുലര്‍ത്തുന്നുണ്ടോ! ...

നിങ്ങളുടെ പങ്കാളി നിങ്ങളോട് നീതിപുലര്‍ത്തുന്നുണ്ടോ! ഇക്കാര്യങ്ങള്‍ അറിയണം
ഇന്ന് പല ബന്ധങ്ങളുടെയും തകര്‍ച്ചയ്ക്ക് കാരണം തന്നെ പങ്കാളികള്‍ പരസ്പരം ...

No Smoking Day: നോ സ്മോക്കിങ് ഡേ: പുകവലി എങ്ങനെ നിർത്താം?

No Smoking Day: നോ സ്മോക്കിങ് ഡേ: പുകവലി എങ്ങനെ നിർത്താം?
എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലെ രണ്ടാമത്തെ ബുധനാഴ്ചയാണ് ഈ ദിനം ആചരിക്കുന്നത്. ...

രാവിലെ ബ്രേക്ക് ഫാസ്റ്റിനൊപ്പം പഴങ്ങള്‍ കഴിക്കുന്നത് ...

രാവിലെ ബ്രേക്ക് ഫാസ്റ്റിനൊപ്പം പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്, ഇക്കാര്യങ്ങള്‍ അറിയണം
നമ്മള്‍ പഴങ്ങള്‍ കഴിക്കാറുണ്ടെങ്കിലും അത് ഏത് സമയം കഴിക്കുന്നതാണ് നല്ലതെന്നതിനെ പറ്റി ...