കലിയുഗം തുടങ്ങിയത് എന്ന്?

WEBDUNIA|

ശ്രീകൃഷ്ണന്‍റെ സ്വര്‍ഗാരോഹണത്തോടെയാണ് കലിയുഗം തുടങ്ങുന്നത് എന്നാണ് വേദങ്ങളിലെയും ഹൈന്ദവ പുരാണങ്ങളിലെയും പരാമര്‍ശം.

ക്രിസ്തുവിന് മുമ്പ് 3102-ാം ആണ്ട് ഫെബ്രുവരി 18ന് (17ന് രാത്രി 12.00 മണിക്ക്) ആണ് കലിയുഗാരംഭം എന്നാണ് സൂര്യസിദ്ധാന്തം വച്ചുള്ള കണക്ക് കൂട്ടല്‍.

അതായത് 2005 ന് ഏതാണ്ട് 5107 വര്‍ഷം മുമ്പാണ് കലിയുഗത്തിന്‍റെ തുടക്കം. കലിയുഗത്തില്‍ മാനവ നാഗരികത ക്ഷയോന്മുഖമാകും എന്നാണ് ഹൈന്ദവര്‍ കരുതുന്നത്.

ഇരുമ്പ് യുഗം എന്നറിയപ്പെടുന്ന കലിയുഗം നാല് യുഗങ്ങളില്‍ അവസാനത്തേതാണ്. ഇതിന്‍റെ അവസാനം ലോകം വീണ്ടുമൊരു സത്യയുഗത്തിലേക്ക് (സുവര്‍ണ യുഗത്തിലേക്ക്) മാറും. ലോകം ഫലത്തില്‍ അവസാനിക്കുകയും സ്വര്‍ഗാവസ്ഥ പുലരുകയും ചെയ്യും എന്നാണ് വിശ്വാസം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :