സര്‍ക്കാര്‍ വാക്കു പാലിച്ചു: സോണിയ

ഹൈദരാബാദ്| WEBDUNIA| Last Modified ശനി, 28 ഫെബ്രുവരി 2009 (10:05 IST)
കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷവും പാവങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചു എന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. വികസനത്തിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വാക്ക് പാലിച്ചതായി സോണിയ പറഞ്ഞു.

ആന്ധ്രയിലെ കമ്മം ജില്ലയില്‍ ഒരു തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

വികസനത്തിന് ഏറ്റവും നല്ല ഉദാഹരണം ആന്ധ്രയാണെന്ന് അവര്‍ പറഞ്ഞു. ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണം. പ്രതിപക്ഷത്തിന്‍റേത് വസ്തുത മനസിലാക്കാത്ത ആരോപണങ്ങളാണ്. ജനങ്ങള്‍ ഇത് തള്ളിക്കളയും. കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ ജനങ്ങള്‍ സഹായിക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.

ആന്ധ്ര സര്‍ക്കാരും ജനങ്ങള്‍ക്കായി നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ആന്ധ്ര സര്‍ക്കാരിന്‍റെ ജലസേചന പദ്ധതിയായ ജലയജ്ഞം, രാജീവ് ആരോഗ്യശ്രീ തുടങ്ങിയ പദ്ധതികള്‍ ജനങ്ങള്‍ക്ക് ആശ്വാസമായി - സോണിയ അവകാശപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :