പടക്കശാലയില്‍ സ്ഫോടനം: മരണം 17 ആയി

ഉജ്ജയിന്‍| Last Modified തിങ്കള്‍, 5 മെയ് 2014 (08:54 IST)
മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ പടക്കനിര്‍മ്മാണ ശാലയ്ക്ക്
തീപിടിച്ചുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 17 ആയി. പരുക്കേറ്റ് ഇന്‍ഡോറിലെ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന രണ്ട് പേര്‍ കൂടി മരണപ്പെട്ടതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്.

അതേസമയം സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് മധ്യപ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടു. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ 1.5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവര്‍ക്ക് 50000 രൂപയും
നഷ്ടപരിഹാരമായി നല്‍കും.

ബാദ്നഗറിലെ ഖോബ്‌ദര്‍വാസയില്‍ സ്ഥിതി ചെയ്യുന്ന പടക്കശാലയില്‍ ശനിയാഴ്ച വൈകുന്നേരം 4.45ഓടെയായിരുന്നു സ്ഫോടനം. മൂന്ന് കുട്ടികളും എട്ട് സ്ത്രീകളും ഉള്‍പ്പെടെ 15 പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരുക്കേറ്റ രണ്ട് പേരുടെ നില ഇപ്പോഴും ഗുരുതരമായി തന്നെ തുടരുകയാണെന്ന് പൊലീസ് മേധാവി പങ്കജ് ശ്രീവാസ്തവ അറിയിച്ചു.സ്ഫോടനത്തിന്റെ കാരണം എന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് പടക്കശാലയുടെ ഉടമസ്ഥനായ യൂസഫ് ഹുസൈനെ പൊലീസ് കസ്റ്റഡിയിലെടുത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :