ചിന്നസ്വാമി സ്ഫോടനം: മദനി കുറ്റം സമ്മതിച്ചു?

ബാംഗ്ലൂര്‍| WEBDUNIA| Last Modified ചൊവ്വ, 24 ഓഗസ്റ്റ് 2010 (15:25 IST)
ഇക്കഴിഞ്ഞ ഏപ്രില്‍ 17ന് ഐ പി എല്‍ മത്സരങ്ങള്‍ നടക്കുന്നതിന് മുമ്പ് ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി പ്രവര്‍ത്തിച്ചിട്ടുണ്ടോ? ആ ഗൂഢാലോചനയില്‍ മദനി പങ്കാളിയാണോ? താന്‍ ഈ സ്ഫോടനം നടത്തിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചതായി മദനി സമ്മതിച്ചു എന്നാണ് കര്‍ണാടക ആഭ്യന്തരമന്ത്രി വി എസ് ആചാര്യ ഇന്ന് വെളിപ്പെടുത്തിയത്.

ഈ സ്ഫോടനങ്ങള്‍ നടന്നത് മദനിയുടെ അറിവോടെയാണെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ആചാര്യ പറയുന്നത്. മദനി കുറ്റം സമ്മതിച്ചതായും അദ്ദേഹം പറയുന്നു. എന്നാല്‍ അറസ്റ്റിലാകുന്നതിനു മുമ്പ് മദനി നടത്തിയ വാര്‍ത്താസമ്മേളനങ്ങളില്‍ അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞിരുന്ന ഒരു കാര്യമുണ്ട്. ഓരോ ദിവസവും തന്നെ പുതിയ കേസുകളില്‍ ഉള്‍പ്പെടുത്താന്‍ കര്‍ണാടക പൊലീസ് ശ്രമിക്കുമെന്നും താന്‍ കുറ്റം സമ്മതിച്ചതായുള്ള റിപ്പോര്‍ട്ടുകളൊക്കെ അവര്‍ പുറം‌ലോകത്തിനു നല്‍കുമെന്നുമായിരുന്നു അത്.

ചിന്നസ്വാമി സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് മദനി മൊഴി നല്‍കിയതായാണ് കര്‍ണാടക ആഭ്യന്തരമന്ത്രി അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച തെളിവുകളെക്കുറിച്ച് കൂടുതലൊന്നും വി എസ് ആചാര്യ വ്യക്തമാക്കിയതുമില്ല.

2010 ഏപ്രില്‍ 17ന്‌ മുംബൈ ഇന്ത്യന്‍സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സും തമ്മില്‍ നടന്ന മത്സരത്തിനു തൊട്ടുമുമ്പായിരുന്നു ഇരട്ടസ്ഫോടനം അരങ്ങേറിയത്. സ്ഫോടനങ്ങളില്‍ എട്ടുപേര്‍ക്ക് പരുക്കേറ്റിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ...

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്
ചിത്രത്തിന്റെ രണ്ടാം ഭാഗവും സ്വീകരിക്കപ്പെട്ടു.

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ ...

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്,  റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി
അഞ്ച് മത്സരങ്ങളിലെ 9 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 56 റണ്‍സ് ശരാശരിയില്‍ 448 റണ്‍സ് ...

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

തിരുവനന്തപുരത്ത് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞുകഴിയുന്ന ...

തിരുവനന്തപുരത്ത് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞുകഴിയുന്ന 30കാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍
തിരുവനന്തപുരത്ത് ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുന്ന 30 വയസ്സുള്ള മകളെ പീഡിപ്പിക്കാന്‍ ...

ഏക മകന്റെ മരണത്തില്‍ മനം നൊന്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്തു

ഏക മകന്റെ മരണത്തില്‍ മനം നൊന്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്തു
തിരുവനന്തപുരം മുട്ടട സ്വദേശികളായ സ്‌നേഹദേവ്, ഭാര്യ ശ്രീകല എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ ...

സിവിൽ സർവീസ് പരീക്ഷ: ഫെബ്രുവരി 11 വരെ അപേക്ഷിക്കാം

സിവിൽ സർവീസ് പരീക്ഷ: ഫെബ്രുവരി 11 വരെ അപേക്ഷിക്കാം
ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്, ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്, ഇന്ത്യന്‍ പോലീസ് ...

'സെയ്ഫ് അലി ഖാന്‍ ഒരു പാഴ്, വീട്ടില്‍ നടന്നത് ...

'സെയ്ഫ് അലി ഖാന്‍ ഒരു പാഴ്, വീട്ടില്‍ നടന്നത് നാടകമാണോയെന്ന് സംശയമുണ്ട്': വിദ്വേഷ പരാമര്‍ശവുമായി മഹാരാഷ്ട്ര മന്ത്രി
സെയ്ഫ് അലി ഖാന്‍ ഒരു പാഴ് വസ്തുവാണെന്നും അദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന അക്രമണം ...

യെമനിലെ ഹൂതി വിമതരെ ഭീകരസംഘടനയുടെ പട്ടികയില്‍ ...

യെമനിലെ ഹൂതി വിമതരെ ഭീകരസംഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ട്രംപ്
പുതിയ തീരുമാനം പ്രകാരം സ്ഥിതിഗതികള്‍ മനസ്സിലാക്കി 30 ദിവസത്തിനകം സ്റ്റേറ്റ് സെക്രട്ടറി ...