‘നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു’; മമതയ്‌ക്ക് മുമ്പില്‍ ‘ജയ് ശ്രീറാം’ വിളിച്ച പത്ത് പേര്‍ അറസ്‌റ്റില്‍

 jai shri ram , bjp , west bengal , arrested , police , Mamata Banerjee , മമതാ ബാനര്‍ജി , പൊലീസ് , മുഖ്യമന്ത്രി , ബിജെപി
കൊല്‍ക്കത്ത| Last Modified വെള്ളി, 31 മെയ് 2019 (15:25 IST)
പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മുന്നില്‍ നിന്ന് ജയ് ശ്രീറാം വിളിച്ചവര്‍ അറസ്‌റ്റില്‍.
നോര്‍ത്ത് 24 പര്‍ഗണാസിയിലെ ഭട്പരയിലാണ് സംഭവം. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പത്ത് പേരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ് മുദ്രാവാക്യം വിളിച്ച് പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചതെന്നും കര്‍ശനമായ നടപടിയുണ്ടാകുമെന്നും മമത പരസ്യമായി പറഞ്ഞു.

ബിജെപി - തൃണമൂല്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലമാണ് ഭട്പര. മമതയുടെ കാര്‍ അടുത്തെത്തിയപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം വിളിച്ചതോടെ മുഖ്യമന്ത്രി കാറില്‍ നിന്നിറങ്ങി ഇവരോട് കയര്‍ത്തു. ഇവരുടെ പേരുവിവരങ്ങള്‍ എഴുതിയെടുക്കാനും നടപടി സ്വീകരിക്കാനും പൊലീസിനോട് നിര്‍ദേശിച്ചു. ഇവരില്‍ പത്തു പേരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.


എന്നെ അപമാനിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു എന്ന് ബിജെപി പ്രവര്‍ത്തകരോട് മമത ചോദിച്ചു. പൊലീസും ജനങ്ങളും നോക്കി നില്‍ക്കെയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :