ക്ലാസ് മുറിയിൽ വെച്ച് കോളേജ് വിദ്യാർഥിയെ വിവാഹം കഴിച്ച് അധ്യാപിക, വീഡിയോയിൽ അന്വേഷണം

അഭിറാം മനോഹർ| Last Modified വ്യാഴം, 30 ജനുവരി 2025 (14:14 IST)
കഴിഞ്ഞ ദിവസം ക്ലാസ്മുറിയില്‍ വെച്ച് വിദ്യാര്‍ഥിയെ വിവാഹം ചെയ്യുന്ന അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ബംഗാളിലെ മൗലാന അബ്ദുള്‍ കലാം ആസാദ് യൂണിവേഴ്‌സിയി ഓഫ് ടെക്‌നോളജിക്ക് കീഴിലുള്ള നാദിയെ കോളേജിലെ അധ്യാപികയാണ് വിദ്യാര്‍ഥിയെ വിവാഹം കഴിച്ചത്. എന്നാല്‍ ഇത് യഥാര്‍ഥമായ വിവാഹമായിരുന്നില്ലെന്നും പ്രൊജക്ടിന്റെ ഭാഗമായാണ് ഇത്തരമൊരു പ്രവര്‍ത്തിയെന്നുമാണ് അധ്യാപികയുടെ വാദം. സംഭവം വിവാദമായതിനെ തുടര്‍ന്ന് അധ്യാപികയോട് നിര്‍ബധിത അവധിയില്‍ പ്രവേശിക്കാന്‍ കോളേജ് അധികൃതര്‍ നിര്‍ദേശം നല്‍കി.

അധ്യാപിക പായല്‍ ബാനര്‍ജിയാണ് ഇത്തരത്തില്‍ വിദ്യാര്‍ഥിയെ വിവാഹം ചെയ്തത്. കഴുത്തില്‍ വരണമാല്യം അണിഞ്ഞിട്ടുള്ള അധ്യാപികയേയും വിദ്യാര്‍ഥിയേയും വീഡിയോയില്‍ കാണാം. വിദ്യാര്‍ഥി അധ്യാപികയുടെ നെറ്റില്‍ സിന്ദൂരം ചാര്‍ത്തുമ്പോള്‍ കുരവയിടുന്നതും കേള്‍ക്കാം. കണ്ടുനിന്നവര്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയത്. സമൂഹമാധ്യങ്ങളില്‍ വീഡിയോ പ്രചരിച്ചതോടെയാണ് അധികൃതര്‍ ഇടപ്പെട്ടത്.

സൈക്കോളജി അധ്യാപികയാണ് പായല്‍. മനഃശാസ്ത്ര ക്ലാസില്‍ ആശയങ്ങള്‍ വിശദീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ചെയ്തതെന്നും എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ആളുകള്‍ ഇത് പ്രചരിപ്പിക്കുകയായിരുന്നുവെന്നും ഇതിനെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും അധ്യാപിക പറഞ്ഞു. അതേസമയം വിഷയത്തില്‍ അധ്യാപക സംഘടനകള്‍ പായലിനെതിരാണ്.അധ്യാപികയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നാണ് സംഘടനയുടെ അഭിപ്രായം.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :