ചെന്നൈ|
aparna|
Last Modified വ്യാഴം, 23 നവംബര്‍ 2017 (08:37 IST)
പരീക്ഷയിൽ കോപ്പിയടിച്ചു എന്നാരോപിച്ച് അധ്യാപകൻ മോശമായി പെരുമാറിയതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം വിവാദമാകുന്നു. പെൺകുട്ടിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ കോളേജ് ഹോസ്റ്റലിനു തീയിട്ടു.
ചെന്നൈ സത്യഭാമ യൂണിവേഴ്സിറ്റിയിലാണ് സംഭവം. ഒന്നാം വർഷ ബി എസ് സി കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയായ രാഗമോണിക്കയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ കോളേജിൽ സംഘർഷമാവുകയാണ്. വിദ്യാർത്ഥികൾ ചേർന്ന് കോളേജിന്റെ ഹോസ്റ്റലിനു തീയിട്ടു.
ആന്ധ്രാപ്രദേശ് സ്വദേശിനിയാണ് രാഗമോണിക്ക. നിരവധി മലയാളി വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജാണ് സത്യഭാമ. സംഘർഷം രൂക്ഷമായതോടെ കനത്ത സുരക്ഷയാണ് കോളേജിൽ ഒരുക്കിയിരിക്കുന്നത്.